x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എയിൽനിന്ന് 11 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കണം: പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് നി​വേ​ദ​നം

വെബ് ഡെസ്ക്
Published: September 24, 2026 01:36 AM IST | Updated: September 24, 2026 01:37 AM IST

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽനി​ന്ന് 11 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണമെന്ന് ആവശ്യപ്പെട്ട് നി​ല​മ്പൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, എകെ​സി​സി മേ​ഖ​ലാ ഡ​യ​റ​ക്

നി​ല​മ്പൂ​ര്‍: ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് നി​വേ​ദ​നം.​നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന കൗ​ണ്‍​സി​ലും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ മേ​ഖ​ലാ ക​മ്മ​റ്റി​യും ചേ​ര്‍​ന്നാ​ണ് എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തേ​ന്‍, ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജോ​യ് ചാ​ച്ചി​റ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്് ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ങ​ല്‍, മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോ​മി പു​ത്ത​ന്‍​പു​രയ്​ക്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​ന സ​മ​ര്‍​പ്പ​ണം.

പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​മെ​ന്ന് എം​പി ഉ​റ​പ്പ് ന​ല്‍​കി. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​ക​മ്പാ​ടം, അ​മ​ര​മ്പ​ലം, ചോ​ക്കാ​ട്, ചു​ങ്ക​ത്ത​റ, കാ​ളി​കാ​വ്, ക​രു​ളാ​യി, ക​രു​വാ​ര​ക്കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, കു​റു​മ്പ​ല​ങ്ങോ​ട്, പോ​ത്തു​ക​ല്ല്, വ​ഴി​ക്ക​ട​വ് എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ആ​ശ​ങ്ക​യി​ല്‍ ക​ഴി​യു​ന്ന​ത്.

ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ കൃ​ഷി​യെ​യും പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. വീ​ടു​ക​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍, പ്ലാ​ന്‍റേ​ഷ​നു​ക​ള്‍, റോ​ഡു​ക​ള്‍, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​വും പു​ന​ര്‍​നി​ര്‍​മാ​ണ​വും കൃ​ഷി, റോ​ഡ് വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ ബാ​ധി​ക്കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ന​ങ്ങ​ളും വ​ന്യ​ജീ​വി ആ​വാ​സ വ്യ​വ​സ്ഥ​ക​ളും ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന മേ​ഖ​ല​ക​ളും ജ​ല​സ്രോ​ത​സു​ക​ളും പ​രി​സ്ഥി​തി ലോ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം, ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews Memorandum

Recent News

Corehub Up