പ്രതീകാത്മക ചിത്രം
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയൊടുക്കാനും ശിക്ഷ. പീരുമേട് കരടിക്കുഴി കരുവാടുംമുഴി ആനന്ദി(26)നെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി ജി.ആര്. ബില്കുല് ശിക്ഷിച്ചത്.
2020ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പോക്സോയുടെ വിവിധ വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 50,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വര്‍ഷത്തെ കഠിന തടവിനും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം മൂന്നു മാസംകൂടി കഠിന തടവ് അനുഭവിക്കണം. പീരുമേട് മുന്‍ എസ്എച്ച്ഒ ഡി. രജീഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.