തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് സ്വകാര്യബസിനു പിന്നിലിടിച്ച് 15 പേർക്കു പരിക്ക്. വെട്ടിക്കാട്ടുമുക്ക് - കാഞ്ഞിരമറ്റം റോഡിൽ നീർപ്പാറ കലുങ്കിനു സമീപത്ത് ഇന്നല ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു വരികയായിരുന്ന സ്വകാര്യ ഓർഡിനറി ബസിനു പിന്നിൽ കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചായിരുന്നു അപകടം.
സാരമായി പരിക്കേറ്റ എട്ടു പേരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : nattu vishesham 15 injured bus collision