വെള്ളമുണ്ട: 53 കോടി രൂപ വരവും 44 കോടി രൂപ ചെലവും 95 കോടി രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക അവതരിപ്പിച്ചു.
പുതിയ ഓഫീസ് കെട്ടിട നിർമാണത്തിനും ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട പദ്ധതികൾക്കും ഭവന നിർമാണത്തിനും ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രസിഡന്റ് ടി.എം. കമർ ലൈല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, പി.കെ. സലാം, ആത്തിക്കാബായ്, സൗദ കൊടുവേരി, എം.പി. സുരേഷ്കുമാർ, മമ്മൂട്ടി എഴുത്തൻ, സക്കീന കുടുവ, പി. മുഹമ്മദ്, എം. നാരായണൻ, മമ്മൂട്ടി, ഷാജി ജേക്കബ്, എ. മോയി, എം. മുരളി ,ടി.കെ.മമ്മൂട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags : nattu vishesham 44 crore budget