എക്സൈസ് പിടിച്ചെടുത്ത പിക്കപ്പ് വാൻ.
ചിറ്റൂർ: ഓണം ഡ്രൈവ്, ഓപ്പറേഷൻ ശുദ്ധി എന്നിവയുടെ ഭാഗമായി പാലക്കാട് ഇബി, എക്സൈസ് ചിറ്റൂർ റേഞ്ച് ഓഫീസ് അധികൃതർ സംയുക്തമായി നടത്തിയ പട്രോളിംഗിൽ പിക്കപ്പ് വാനിൽ അനധികൃതമായി കൊണ്ടുവന്ന 490 ലിറ്റർ കള്ള് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കള്ളുകടത്തിനുപയോഗിച്ച കെഎൽ 33 എൻ 2937 നമ്പർ മഹേന്ദ്രപിക്കപ്പ് വാനും പിടിച്ചെടുത്തു. ഇന്നലെ രാവിലെ നെല്ലിമേട്ടിലാണ് സംഭവം.എക്സൈസ് ഇൻസ് പെക്ടർ യു.കെ. ജിതിൻ, ഐബി ഇൻസ്പെക്ടർ എ.ബി പ്രസാദ് എന്നിവരുടെ നേതൃത്വലുള്ള സ്ക്വാഡാണ് അനധികൃത കള്ളുകടത്ത് പിടികൂടിയത്. ലൈസൻസ് നിബന്ധനകൾ മറികടന്ന ഉടമകൾക്കെതിരേ നടപടികൾ സ്വികരിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
Tags : toddy NattuVishasham DistrictNews