തൊടുപുഴ: ആറു മാസത്തിനിടെ ജില്ലയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 76 ജീവന്. ചെറുതും വലുതുമായ 642 റോഡപകടങ്ങളാണ് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 73 അപകടങ്ങളിലായാണ് 76 പേര് മരിച്ചത്. ആകെ 936 പേര്‍ക്കു പരിക്കേറ്റു. ഈ മാസവും ജില്ലയില്‍ അപകടമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമ്പോഴും ജില്ലയില്‍ അപകട-മരണ നിരക്ക് ഉയരുകയാണ്. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. അമിതവേഗവും അശ്രദ്ധയുമാണു അപകടങ്ങള്‍ക്കു പ്രധാന കാരണം. സ്ഥലപരിചയമില്ലാത്ത വിനോദസഞ്ചാരികളും ജില്ലയില്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഏറെയുണ്ട്.
വളവുകളും തിരിവുകളുംനിറഞ്ഞ റോഡുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അധികൃതര്‍ പറയുന്നു.
ആധുനിക രീതിയിലുള്ള നിര്‍മാണമായതിനാല്‍ പല റോഡുകളിലും മിനുസം കൂടുതലാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. മഴക്കാലത്ത് ഇത്തരം റോഡുകളില്‍ വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാധ്യതയേറെയാണ്. ചെറിയ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കുപോലും പെട്ടെന്നു ബ്രേക്ക് ചെയ്ത് നിര്‍ത്താനാവില്ല. മഴക്കാലങ്ങളില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും അതനുസരിച്ച് റോഡുകളുടെ ശേഷിയും സുരക്ഷാ നിലവാരവും മെച്ചപ്പെടാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈറേഞ്ചിലെ പല റോഡുകള്‍ക്കും ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തിയോ ഇല്ല. മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും പല റോഡുകളിലുമുണ്ട്. അതേസമയം നിരന്തരം ബോധവത്കരണം നടത്തിയിട്ടും അധികം പേരും റോഡ് നിയമങ്ങളും അവശ്യം പുലര്‍ത്തേണ്ട റോഡ് മര്യാദകളും പാലിക്കാന്‍ തയാറാകുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Tags : Nattuvishesham District News