മറയൂർ - മൂന്നാർ റോഡ് മുറിച്ച് കടക്കുന്ന കാട്ടുപോത്തുകൾ.
മറയൂർ: മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ പുലർച്ചയുള്ള അപൂർവ കാഴ്ചയാണ് സഞ്ചാരികളെ ഒരേസമയം ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്. കടുകുമുടിയും എട്ടാം മൈലും ചേരുന്ന ഭാഗത്ത് പതിനഞ്ചിലേറെ കാട്ടുപോത്തുകളുടെ കൂട്ടം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമാണ് ടൂറിസ്റ്റുകളുടെയിടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
തെന്മല മേഖലയിൽനിന്ന് തലയാർ മേഖലയിലേക്കുള്ള യാത്രാമധ്യേ ദിവസവും പുലർച്ചെ കാട്ടുപോത്തുകൾ റോഡിലിറങ്ങുന്നത് വാഹനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്നു.