പുത്തൻപള്ളി റോഡിൽ കാഞ്ഞിയൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം കടപുഴകിയ നിലയിൽ.
ചങ്ങരംകുളം: കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളത്ത് കൂറ്റൻ ആൽമരം കടപുഴകി വീണ് കെട്ടിടം തകർന്നു. ചങ്ങരംകുളം പുത്തൻപള്ളി റോഡിൽ കാഞ്ഞിയൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരമാണ് ഇന്നലെ രാവിലെ 7.30ഓടെ കടപുഴകിയത്.
സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് ആൽമരം വീഴുകയായിരുന്നു. കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. ചങ്ങരംകുളം പുത്തൻപള്ളി റോഡിൽ ഗതാഗതം പൂർണമായും മുടങ്ങി.
അപകട സമയത്ത് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Local News Nattuvishesham Malappuram