x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ ച​രി​ത​ത്തി​ൽ മു​ങ്ങി മെ​ഗാ റ​മ്പാ​ൻ പാ​ട്ട്


Published: July 5, 2026 12:24 AM IST | Updated: July 5, 2026 12:24 AM IST

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ എ​സ്എം​വൈ​എം യൂ​ണി​റ്റ് ന​ട​ത്തി​യ മെ​ഗാ റ​മ്പാ​ൻ പാ​ട്ട്.

കു​റ​വി​ല​ങ്ങാ​ട്: മാ​ർ​ത്തോ​മ്മാ ച​രി​ത​ത്തി​ൽ നി​റ​ഞ്ഞ് മെ​ഗാ റ​മ്പാ​ൻ പാ​ട്ട്. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഗാ റ​മ്പാ​ൻ പാ​ട്ട് ന​ട​ത്തി​യ​ത്.

മാ​ർ​ത്തോ​മ്മാ​യു​ടെ ദു​ക്റാ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത റ​മ്പാ​ൻ പാ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മെ​ഗാ മാ​ർ​ഗം​ക​ളി ന​ട​ത്തി​യ​തി​ന് തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ക്കു​റി റ​മ്പാ​ൻ പാ​ട്ട് ന​ട​ത്തി​യ​ത്.
റ​മ്പാ​ൻ പാ​ട്ടി​ന്‍റെ അ​വ​ത​ര​ണം ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ വ​ന്ദ​ന, പ്ര​സി​ഡ​ന്‍റ് അ​ല​ൻ ജോ​ബ് കോ​ച്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ല​ന്‍ ബോ​ബി, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഗ്‌​ന​സ് ഐ​സ​ക്, ജ​യ​ൻ ബാ​ബു, അ​ല​ൻ സി​റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.

 

Tags : Nattuvishesham District news

Recent News

Corehub Up