x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​വി​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ചേ​രി​ക്ക​ലി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക പൊ​തുശ്മ​ശാ​നം കാ​ടു​ക​യ​റി


Published: July 1, 2026 07:36 AM IST | Updated: July 1, 2026 07:36 AM IST

ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ചേ​രി​ക്ക​ലി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക പൊ​തു​ശ്മ​ശാ​നം കാ​ടു​ക​യ​റു​ന്നു.

ടി​വി​പു​രം: ടി​വി​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചേ​രി​ക്ക​ലി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക പൊ​തു​ശ്മ​ശാ​നം കാ​ടു​ക​യ​റു​ന്നു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തോ​ടെ 93 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ആ​ധു​നി​ക ശ്മ​ശാ​ന​മാ​ണ് കാ​ടു​ക​യ​റു​ന്ന​ത്.

2022 ഡി​സം​ബ​ർ അ​ഞ്ചി​ന് നി​ർ​മാ​ണം ആ​രം​ഭി​ച്ച ശ്മ​ശാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 2025 ഒ​ക്ടോ​ബ​റി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ വൈ​കി​യ​തും തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ കാ​ല താ​മ​സ​വും​മൂ​ലം ക​ള​ക്ട​റു​ടെ അ​ന്തി​മ അ​നു​മ​തി നേ​ടി ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​യി​ല്ല. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ശ്മ​ശാ​ന​ത്തി​ന്‍റെ മു​റ്റ​ത്ത് പു​ല്ലും കു​റ്റി​ച്ചെ​ടി​ക​ളും പ​ട​ർ​പ്പും വ​ള​ർ​ന്നു തി​ങ്ങി.

മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലി​നു മീ​തെ​കൂ​ടി പു​ല്ല് വ​ള​ർ​ന്ന് മൂ​ടി. ശ്മ​ശാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വി​രി​ച്ച ടൈ​ൽ ഇ​ള​കി അ​ക​ന്നു തു​ട​ങ്ങി. ഈ​ർ​പ്പ​മ​ടി​ച്ച് മു​റി​യി​ലെ തേ​പ്പ് അ​ട​ർ​ന്നു തു​ട​ങ്ങി. പാ​ട​ശേ​ഖ​ര​ത്തി​നും നാ​ട്ടു തോ​ടി​നും മ​ധ്യ​ത്തി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ശ്മ​ശാ​ന​ത്തി​ന് സ​മീ​പം വീ​ടു​ക​ളി​ല്ല. ശ്മ​ശാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ മു​റി​യു​ടെ പൂ​ട്ടു ത​ക​ർ​ത്ത് സം​സ്കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​രു​തി​യ 16വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​ദ്യം മോ​ഷ​ണം പോ​യ സി​ലി​ണ്ട​റു​ക​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​റി​ഞ്ഞ​ത്. ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്താ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ര​വ​ധി പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും പ്ര​വ​ർ​ത്ത​നക്ഷ​മ​മ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ടി​വി​പു​ര​ത്ത് കു​റ്റ​മ​റ്റ രീ​തി​യി​ൽ തീ​ർ​ത്ത ആ​ധു​നി​ക ശ്മ​ശാ​നം സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ആ​ധു​നി​ക ശ്‌​മ​ശാ​നം ഉ​ട​ൻ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം

ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ​ഞ്ചാ​യ​ത്താ​ണ് ടി​വി​പു​രം. നി​ർ​ധ​ന​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന 19ന​ഗ​റു​ക​ൾ ടിവി​പു​ര​ത്തു​ണ്ട്. സ്ഥ​ല പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കാ​ൻ വൈ​ക്കം ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ലും തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ലു​മാ​ണ് ഏ​റെ പ​ണം ചെ​ല​വ​ഴി​ച്ച് പോ​കു​ന്ന​ത്. ടി​വി​പു​ര​ത്തെ ആ​ധു​നി​ക ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ടി. ​അ​നി​ൽ​കു​മാ​ർ
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ടി​വി​പു​രം

ശ്മ​ശാ​നം തു​റ​ക്കു​ന്ന​തി​നും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ധു​നി​ക ശ്മ​ശാ​നം സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കൊ​ണ്ടാ​ണ്.
പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടും അ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ശ്മ​ശാ​നം കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണം.

ജോ​യി മ​ണ്ണി​ച്ചി​റ
മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം
ടി​വി​പു​രം

Tags : Local News Nattuvishesham Kottayam

Recent News

Corehub Up