അപകടക്കുഴി... ചങ്ങനാശേരി ബൈപാസും ചങ്ങനാശേരി വാഴൂര്‍ റോഡും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ റോഡില്‍ ഗട്ടര്‍ രൂപപ്പെട്ട് അപകടക്കെണിയായ നിലയിൽ.
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസും ചങ്ങനാശേരി വാഴൂര്‍ റോഡും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ റോഡില്‍ ഗട്ടര്‍ രൂപപ്പെട്ട് അപകടക്കെണിയായി. റോഡിന്റെ വശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഏറെ തിരക്കുള്ള ജംഗ്ഷനിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്.
റോഡിലെ ഗട്ടര്‍ ഇരുചക്രവാഹനങ്ങള്‍ക്കടക്കം അപകടം സൃഷ്ടിക്കുന്നതു കൂടാതെ ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. മഴക്കാലമായതോടെയാണ് റോഡ് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കാന്‍ പൊതുമരാമത്ത്വകുപ്പ് സത്വര ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham Kottayam