x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി


Published: July 1, 2026 07:34 AM IST | Updated: July 1, 2026 07:34 AM IST

ഉണ്ണി

വൈ​ക്കം: ടി​വി​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ചേ​രി​ക്ക​ലി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക ശ്മ​ശാ​ന​ത്തി​ലെ 16 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി.​ചേ​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഉ​ണ്ണി (26) യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യ ശ്മ​ശാ​ന​ത്തി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ൾ അ​പ​ഹ​രി​ച്ച സി​ലി​ണ്ട​റു​ക​ളി​ൽ എ​ട്ടെ​ണ്ണം ത​ട്ടു​ക​ട​ക​ളി​ലും നാ​ലെ​ണ്ണം മ​റ്റൊ​രാ​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 12 സി​ലി​ണ്ട​റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up