കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം.
കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡാര്‍ട്ട്, ലിറ്റില്‍ കൈറ്റ്സ്, നാഷണല്‍ സര്‍വീസ് സ്കീം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചു സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം വഞ്ചിപ്പുരയ്ക്കല്‍ വിദ്യാര്‍ഥികളെ ബോധവത്കരിച്ചു.
സ്പെഷല്‍ അസംബ്ലി, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ലഹരിവിരുദ്ധ ഗാനം എന്നിവയും ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ പ്രധാനധ്യാപകൻ ജോഷി ജോര്‍ജ്, പ്രിന്‍സിപ്പൽ അനൂപ് കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam