കോട്ടയം: ദേശീയ കര്‍ഷക ഫെഡറേഷന് കോട്ടയം വൈഎംസിഎയില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് കാര്‍ഷികമേള മന്ത്രി മോന്‍സ് ജോസഫ് രണ്ടിന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കുട്ടനാടിന്റെ ആരോഗ്യവും ജലമേഖലയും എന്നതാണ് സമ്മേളനത്തിന്റെ വിഷയം. അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര അധ്യക്ഷത വഹിക്കും. ഒന്നിന് രാവിലെ പത്തിന് ആരംഭിക്കുന്ന കാര്‍ഷികമേള നാലു വരെ തുടരും. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറി വിത്തുകളും പച്ചക്കറിത്തൈകളും അശ്വതി അരി, അവല്, ഉണക്കലരി, പച്ചരിപൊടികള്, അശ്വതി ഉത്പന്നങ്ങള്‍, തേന്‍, അര്‍ച്ചന വിമന്‍സ് ഗ്രൂപ്പ് ഭക്ഷ്യ ഉത്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ഗാര്‍ഹിക സാമഗ്രികള്‍, കാര്‍ഷിക-കാര്‍ഷികേതര ഉത്പന്നങ്ങള്‍, ജൈവ വളങ്ങള്‍, നിസര്‍ഗ ഓര്‍ഗാനിക്സ്, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഖരമാലിന്യ സംസ്കരണത്തിലൂടെ വികസിപ്പിച്ച ജൈവവളങ്ങള്‍, ജൈവ സൂക്ഷ്മാണു വളങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.
കാർഷിക മേളയിലെ വിവിധ സെഷനുകൾക്ക് കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിഷ മേരി സിറിയക്, കര്‍ഷക നേതാവ് പി.ടി. ജോണ്‍, ഡികെഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.പി. മത്തായി മാസ്റ്റര്‍ നിലമ്പൂര്‍, ജയിംസ് കുറ്റിക്കോട്ടയില്‍ എറണാകുളം, ജി. രാജീവ് കൊല്ലം, ജനറല്‍ സെക്രട്ടറി പ്രഫ.വി.എം. ജോര്‍ജ്, ഹോര്‍ട്ടികോര്‍പ്പ് പ്രോഗ്രാം ഓഫീസര്‍ റിട്ട.ഡോ. ബെന്നി ഡാനിയേല്‍, റബര്‍ ഗവേഷകനും സംരംഭകനുമായ ഡോ. ജേക്കബ് മാത്യു, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്, കൃഷി ശാസ്ത്രജ്ഞർ,ഡികെഎഫ് നേതാക്കൾ തുടങ്ങിയവര്‍ നേതൃത്വം നൽകും.
Tags : Local News Nattuvishesham Kottayam