ഏഷ്യന്‍ മൗണ്ടൈന്‍ ബൈക്കിംഗില്‍ മികച്ച പ്രകടനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ കീര്‍ത്തന തെരേസ തലോടിയ്ക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ ന
മാന്‍വെട്ടം: ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ മൗണ്ടൈന്‍ ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ തിളങ്ങിയ കോട്ടയത്തിന്റെ അഭിമാനമായ കീര്‍ത്തന തെരേസ തലോടിക്ക് സ്വീകരണം നല്കി.
ചാമ്പ്യന്‍ഷിപ്പിലെ വുമണ്‍ ജൂണിയര്‍ XCO കാറ്റഗറിയില്‍ 10-ാം സ്ഥാനവും വുമണ്‍ XCE കാറ്റഗറിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി കീര്‍ത്തന രാജ്യത്തിന് അഭിമാനമായി. മത്സരങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ കീര്‍ത്തനയെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തലോടി കുടുംബാംഗങ്ങളും മാന്‍വെട്ടം സൈക്ലിംഗ് ക്ലബ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. മാന്നാനം കെഇ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Tags : Local News Nattuvishesham Kottayam