x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​പ്പി​ക്ക​ണം: ജി​ല്ലാ പോ​ലീ​സ് മേധാവി


Published: July 1, 2026 07:25 AM IST | Updated: July 1, 2026 07:25 AM IST

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ മെ​റി​റ്റ് ഈ​വ​നിം​ഗ് കോ​ട്ട​യം ജി​ല്ല പോ​ലീ​സ് ചീ​ഫ് സാ​ബു മാ​ത്യു കെ.​എം. ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ വി​ദ്യാ​ര്‍​ഥിസ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്തു​ണ ന​ല്‍​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട്ട​യം ജി​ല്ല പോ​ലീ​സ് ചീ​ഫ് സാ​ബു മാ​ത്യു കെ.​എം. സെ​ന്‍റ് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ മെ​റി​റ്റ് ഈ​വ​നിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള പോ​ലീ​സ് കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വി​ജ​യി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും അ​ധ്വാ​ന​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മിപ്പി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ അ​ഡി​ക്‌ഷന്‍ ഒ​രു രോ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഗൗ​ര​വ​ക​ര​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ അ​ധ്യാ​പ​ക​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ എ​ല്‍​സി​ന്‍ എ​ഫ്‌​സി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​ന്‍​സാ എ​ഫ്‌​സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന​ല്‍ സ്‌​ക​റി​യ, മേ​രി​ക്കു​ട്ടി ചെ​രു​വി​ൽ, ജ​യ്‌​മോ​ള്‍ മാ​ത്യു, ജാ​ന്‍​വി ആ​ന്‍ ജോ​സി, സോ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. സ​മ​രി​റ്റ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​തു​ല്യ സ​ന്തോ​ഷി​നും എ​മി റീ​ത്താ ബെ​ന്നി​ച്ച​നും ഡോ. ​ജോ​ര്‍​ജ് പീ​ടി​യേ​ക്ക​ലും ഡോ. ​ലീ​ലാ​മ്മ​യും ചേ​ര്‍​ന്ന് സ​മ്മാ​നി​ച്ചു.

 

Tags : Local News Nattuvishesham Kottayam

Recent News

Corehub Up