x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​ൽ പു​തി​യ പാ​ലം വേ​ണം

വെബ് ഡെസ്ക്
Published: August 12, 2026 10:03 PM IST | Updated: August 12, 2026 10:03 PM IST

ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ.

കൊ​ക്ക​യാ​ർ: നി​ര​വ​ധി പ്ര​ള​യ​ങ്ങ​ളെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും അ​തി​ജീ​വി​ച്ച കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തും കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ർ​ഗ​വു​മാ​യ ച​പ്പാ​ത്ത് പാ​ല​ത്തി​ന് അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വെ​ള്ള​പ്പൊ​ക്ക​ത്തെ​യാ​ണ് ച​പ്പാ​ത്ത് പാ​ലം ഇ​തു​വ​രെ അ​തി​ജീ​വി​ച്ച​ത്.

2021ൽ ​കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന​പ്പോ​ഴും ച​പ്പാ​ത്ത് പാ​ലം അ​തി​ജീ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ല്ലു​ക​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി വ​ലി​യ ത​ടി​യും മാ​ലി​ന്യ​ങ്ങ​ളും പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ വ​ന്ന​ടി​ഞ്ഞി​രു​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ വീ​ണ്ടും മാ​ലി​ന്യ​ങ്ങ​ളും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും പാ​ല​ത്തി​ന്‍റെ കീ​ഴി​ൽ അ​ടി​ഞ്ഞു. ഉ​യ​രം കു​റ​വു​ള്ള പാ​ല​ത്തി​ൽ പ​ത്തോ​ളം തൂ​ണു​ക​ളാ​ണു​ള്ള​ത്. ഈ ​തൂ​ണു​ക​ളി​ൽ വലി​യ ത​ടി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​യു​ന്ന​ത് പ്ര​ദേ​ശ​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യി​രുന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലു​ക​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മു​ളം​ക​മ്പു​ക​ൾ കെ​ട്ടി​വ​ച്ചാ​ണ് ഇ​വി​ടെ താ​ത്കാ​ലി​ക സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വെം​ബ്ലി, കു​റ്റി​പ്ലാ​ങ്ങാ​ട്, കൊ​ക്ക​യാ​ർ, പു​ളി​ക്ക​ത്ത​ടം, പൂ​വ​ഞ്ചി, നാ​ര​കം​പു​ഴ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ച​പ്പാ​ത്ത് പാ​ലം. വീ​തി കു​റ​വു​ള്ള പാ​ല​ത്തി​ലൂ​ടെ ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​ത്. പ​ത്തു വ​ർ​ഷം മു​മ്പ് 15 ല​ക്ഷം മു​ട​ക്കി നടത്തി​യ നിർമാണമ​ല്ലാ​തെ ച​പ്പാ​ത്ത് പാ​ല​ത്തി​ന് യാ​തൊ​രു ന​വീ​ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നില്ല.

ഇ​നി​യൊ​രു പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ച​പ്പാ​ത്ത് പാ​ല​ത്തി​ന് ക​ഴ​യു​മോ എ​ന്ന ആ​ശ​ങ്ക​യും പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ​യി​ൽ പു​തി​യ പാ​ല​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. വാ​ർ​ഡ് അം​ഗം അ​യൂ​ബ്ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews bridge

Recent News

Corehub Up