x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​പി. തോ​മ​സ് പ്ര​സി​ഡ​ന്‍റ്


Published: April 29, 2026 01:18 AM IST | Updated: April 29, 2026 01:18 AM IST

കോ​ട്ട​യം: ജ​പ്പാ​ന്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഒ​യി​സ്‌​ക ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ (ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍ ഡ​സ്ട്രി​യ​ല്‍ സ്പി​രി​ച്വ​ല്‍ ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ അ​ഡ്വാ​ന്‍സ്‌​മെ​ന്‍റ്) കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യി എ.​പി. തോ​മ​സ് (കോ​ട്ട​യം ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് ഒ​യി​സ്‌​ക യൂ​ത്ത്‌​സെ​ന്‍റ​റി​ല്‍ ന​ട​ന്ന വാ​ര്‍ഷി​ക സ​മ്മേ​ള​നം സൗ​ത്ത് ഇ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. തോ​മ​സ് തേ​വ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്താ​രാ​ഷ്‌​ട്ര സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ എം. ​അ​ര​വി​ന്ദ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ശു​ദ്ധോ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ത്ത് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റി​നു​ള്ള അ​വാ​ര്‍ഡ് ക​ഴി​ഞ്ഞ വ​ര്‍ഷം എ.​പി. തോ​മ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Tags : nattu vishesham A.P. Thomas President

Recent News

Corehub Up