ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിനു തീ പിടിച്ചപ്പോൾ.
പാലപ്പെട്ടി: ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിനു തീ പിടിച്ചു.
എടമുട്ടം പാലപ്പെട്ടി മേൽപ്പാലത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. പറവൂരിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്കു പഴയ മരത്തടിയുമായി പോയിരുന്ന പിക്കപ്പ് വാഹനമാണ് തീ പിടിച്ചത്. തീ ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തി പുറത്തേക്കു ഇറങ്ങുകയായിരുന്നു.
ഉടൻതന്നെ വാഹനം പൂർണ മായും അഗ്നിക്കിരയാകുകയായിരുന്നു. മേൽപ്പാലത്തിലൂടെ വന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ ചേർന്നു തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്ന് വലപ്പാട് നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണു തീ അണച്ചത്.
Tags : Nattuvishesham Local News pickup truck fire