ഫൊറോനാ വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
മുട്ടുചിറ: ലഹരിയില്ലാത്ത നല്ലൊരു നാളേക്കായി മുട്ടുചിറയുടെ യുവത്വം ഒന്നിച്ചു. എസ്എംവൈഎം മുട്ടുചിറ യൂണിറ്റിന്റെ നേതൃത്വത്തില്‍ മുട്ടുചിറയില്നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധാനമായ ഭരണങ്ങാനത്തേക്ക് ലഹരിവിരുദ്ധ പ്രാര്‍ഥനാ പദയാത്ര നടത്തി.
ഇന്നലെ രാവിലെ അഞ്ചിന് മുട്ടുചിറ പള്ളിയില്‍ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞയോടെയാണ് പദയാത്രയ്ക്ക് തുടക്കമായത്.പ്രതിജ്ഞയ്ക്ക് എസ്എംവൈഎം മുട്ടുചിറ യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോബിന് മഠത്തിപ്പറമ്പില്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ഫൊറോന വികാരിയും എസ്എംവൈഎം മുട്ടുചിറ യൂണിറ്റ് രക്ഷാധികാരിയുമായ ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ലഹരിക്കെതിരേ യുവജനങ്ങളെയും സമൂഹത്തെയും ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പദയാത്രയില്‍ നിരവധി യുവതീ യുവാക്കള്‍ അണിനിരന്നു.
Tags : NattuVishasham DistrictNews