ഓണപ്പറമ്പ്: പെരിഞ്ഞനത്ത് വീട്ടുമുറ്റത്തുനിന്ന് മലമ്പാമ്പിനെ പിടികൂടി. പെരിഞ്ഞനം വെസ്റ്റ് വിശ്വപ്രകാശിനി ക്ലബ് പരിസരത്ത് പടിഞ്ഞാറേക്കൂറ്റ് സജീവന്റെ വീട്ടിൽനിന്നുമാണ് പാമ്പിനെ പിടികൂടിയത്.
ചാലക്കുടി ഫോറസ്റ്റ് ആർആർടി അംഗം കുളിമുട്ടം അൻസാരി എത്തി പാമ്പിനെ പിടികൂടി.പാമ്പിന് ഒമ്പത് അടിയോളം നീളമുണ്ട്. ഇതിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.
Tags : Nattuvishesham District News