x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലയൂർ ത​ർ​പ്പ​ണ​ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം


Published: July 11, 2026 02:44 AM IST | Updated: July 11, 2026 02:44 AM IST

പാ​ല​യൂ​ർ: മാ​ർ തോ​മ മേ​ജ​ർ​ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ​തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മാ ശ്ലീ​ഹാ​യു​ടെ ത​ർ​പ്പ​ണ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം. വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് സ​ഹ​ദ , വി​ശു​ദ്ധ സെ​ബ് ത്യാ​നോ​സ് എ​ന്നി​വ​രു​ടെ തി​രു​നാ​ളു​മാ​യി സം​യു​ക്ത​മാ​യി​ട്ടാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ദീ​പ​ക്കാ​ഴ്ച​യു​ടെ സ്വി​ച്ച് ഓ​ൺ ചാ​വ​ക്കാ​ട് താ​ലൂക്ക് ത​ഹ​സി​ൽ​ദാ​ർ കെ. ​ടി. ബാ​ബു നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നൃ​ത്തം അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ഇ​ന്നു രാ​വി​ലെ ദി​വ്യ​ബ​ലി, വീ​ടു​ക​ളി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കി​ട്ട് 5.30 ന് ​വേ​സ്പ​ര, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്ക​ൽ. മു​ഖ്യ കാ​ർ​മി​ക​ൻ മോ​ൺ. ജോ​ർ​ജ് മാ​നാ​ട​ൻ. ഇ​ന്ന് വൈ​കി​ട്ട് മു​ത​ൽ തി​രു​നാ​ൾ ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി ല​ഭി​ക്കും. രാ​ത്രി 10 ന് ​എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം, വ​ർ​ണ മ​ഴ. തു​ട​ർ​ന്ന് മെ​ഗാ ബാ​ൻഡ് വാ​ദ്യം.

നാ​ളെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പാ​ട്ടു​കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ത​ളി​യ​ക്കു​ള​ത്തി​ൽ സ​മൂ​ഹ മാ​മോ​ദീ​സ. മു​ഖ്യ കാ​ർ​മി​ക​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ. വൈ​കി​ട്ട് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം, വ​ർ​ണ മ​ഴ, മെ​ഗാ ഫ്യൂ​ഷ​ൻ.

തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ വി​കാ​രി ഫാ. ​നി​തി​ൻ താ​ഴ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.ജെ. ഷാ​ജു, ബി​ജു മു​ട്ട​ത്ത്, സി.​ജി. ജെ​യ്സ​ൺ​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up