x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു


Published: July 11, 2026 02:50 AM IST | Updated: July 11, 2026 02:50 AM IST

തൃ​ശൂ​ർ: പൂ​മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ജ​ല​വി​താ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഡാം ​തു​റ​ന്ന​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പ​ര​മാ​വ​ധി 29 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പൂ​മ​ല ജ​ല​സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30തോ​ടെ ജ​ല​നി​ര​പ്പ് മൂ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പ് പ​രി​ധി​യാ​യ 28 അ​ടി​യി​ൽ എ​ത്തി.

ഡാം ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​വാ​യ തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രും മു​ള​ങ്കു​ന്ന​ത്തു​കാ​വ്, കോ​ല​ഴി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലെ ജ​ല​നി​ര​പ്പ് 419.70 മീ​റ്റ​റെ​ത്തി. പ​ര​മാ​വ​ധി സം​ഭ​ര​ണ​നി​ല 424 മീ​റ്റ​റാ​ണ്.

ഷോ​ള​യാ​ർ, പീ​ച്ചി, ചി​മ്മി​നി, വാ​ഴാ​നി, അ​സു​ര​ൻ​കു​ണ്ട്, പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​രു​ന്നു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up