x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ - ബ​ല​പ​രി​ശോ​ധ​ന വ​ഴി​മു​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 11, 2026 02:53 AM IST | Updated: July 11, 2026 02:53 AM IST

ആ​ർ​ക്കി​ടെ​ക്റ്റ്, എ​ൻ​ജി​നീ​യ​ർ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ

പ​രി​ശോ​ധി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോളജ്

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന വ​ഴി​മു​ട്ടി. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ട​ക്കം പി​ൻ​മാ​റി​യ​തോ​ടെ എ​ൻ​ജി​നീ​യ​ർ​മാ​രും ആ​ർ​ക്കി​ടെ​ക്റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി​യെ ബ​ല​പ​രി​ശോ​ധ​ന​യ്ക്കു ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ നി​ർ​ദേ​ശം. ക​ന​ത്ത​മ​ഴ​യി​ൽ സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും കെ​ട്ടി​ട​ങ്ങ​ൾ വീ​ണ​തോ​ടെ തൃ​ശൂ​രി​ലും ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ബ​ല​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കെ​ട്ടി​ടം ത​ക​ർ​ന്നാ​ൽ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​താ​ണ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ പി​ൻ​വ​ലി​യാ​ൻ കാ​ര​ണം.

നി​ല​വി​ൽ 271 കെ​ട്ടി​ട​ങ്ങ​ൾ വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണു കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു സെ​ക്ട​റു​ക​ളാ​യി തി​രി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യും ന​ട​ത്തി. സെ​ക്ട​ർ ഒ​ന്നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ 78 കെ​ട്ടി​ട​ങ്ങ​ളി​ൽ 10 എ​ണ്ണം ബ​ല​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും എ​ട്ടെ​ണ്ണം പൊ​ളി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

സെ​ക്ട​ർ ര​ണ്ടി​ൽ പ​രി​ശോ​ധി​ച്ച 14 കെ​ട്ടി​ട​ങ്ങ​ളി​ൽ ഒ​രെ​ണ്ണ​വും മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​ക്ട​റു​ക​ളി​ൽ 179 കെ​ട്ടി​ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 33 എ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്പ​തു കെ​ട്ടി​ട​ങ്ങ​ൾ​ക്കു സ്ട്ര​ക്ച​റ​ൽ സ്റ്റെ​ബി​ലി​റ്റി ന​ൽ​കു​ക​യോ പൊ​ളി​ച്ചു​മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു. നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നൂ​റ്റ​ന്പ​തോ​ളം വ്യാ​പാ​രി​ക​ൾ യോ​ഗം​ചേ​ർ​ന്ന് തൃ​ശൂ​ർ ആ​ർ​ക്കി​ടെ​ക്റ്റ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പാ​ന​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്പ​തു കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ്. ഉ​ട​മ​ക​ൾ കെ​ട്ടി​ടം പാ​ളി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡ്, ഹൈ​റോ​ഡ്, മാ​രാ​ർ റോ​ഡ്, പ​ഴ​യ ന​ട​ക്കാ​വ്, എം​ജി റോ​ഡ്, ന​ടു​വി​ലാ​ൽ, ഷൊ​ർ​ണൂ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ബ​ല​ക്ഷ​യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ. മു​നി​സി​പ്പ​ൽ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം, പ​ഴ​യ ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ടം എ​ന്നി​വ​യും പ​ട്ടി​ക​യി​ലു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ എ​ൻ​ഒ​സി വാ​ങ്ങാ​തെ​യും പു​തു​ക്കാ​തെ​യും നി​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്നാ​ണു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ട്.

Tags : Nattuvishesham District News

Recent News

Corehub Up