x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നു​ക​ൾ ച​ത്ത സം​ഭ​വം: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി


Published: July 11, 2026 02:47 AM IST | Updated: July 11, 2026 02:47 AM IST

തൃ​ശൂ​ർ: പൂ​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 മാ​നു​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ സ​ത്യാ​വ​സ്ഥ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്നു ബി​ജെ​പി എ​റ​ണാ​കു​ളം സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് തോ​മ​സ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം മാ​ത്രം മ​തി​യാ​കി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണു പാ​ർ​ക്കി​ലെ പ​ത്തു​മാ​നു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ക്കി​ലെ മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ക​ടു​ത്ത ആ​ശ​ങ്ക​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ സ​മ​ഗ്ര​സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നു വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up