x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട പ​ര​മ്പ​ര; ആ​ള​പാ​യം ഒ​ഴി​വാ​യി

വെബ് ഡെസ്ക്
Published: August 4, 2026 10:50 PM IST | Updated: August 4, 2026 10:50 PM IST

അ​പ​ക​ട​ത്തി​ല്‍പ്പെട്ട കാ​റു​ക​ള്‍​‍.

ച​ങ്ങ​രം​കു​ളം: പെ​രു​മ്പി​ലാ​വ്-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ലെ വ​ള​യം​കു​ള​ത്ത് കാ​ര്‍ പി​ക്ക​പ്പി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ഇ​ന്നോ​വ കാ​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. ഇ​ന്ന​ലെ ഉച്ചയ്ക്ക് 12ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​രി​ക്ക് വെ​ള്ളം കു​ടി​ക്കാ​നാ​യി ക​ണ്ണൂ​ര്‍ പി​ണ​റാ​യി സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. ക​രി​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പ് ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ചാ​ലി​ശേ​രി മ​ണ്ണാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ഓ​ഡി കാ​ര്‍ പി​ക്ക​പ്പിന്‍റെ പി​റ​കി​ല്‍ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഓ​ഡി കാ​ര്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. അ​പ​ക​ട​ത്തെത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​ല്‍​പ്പ​നേ​രം ഗ​താ​ഗ​തം മു​ട​ങ്ങി.

Tags : Nattuvishesham Local News accidents state highway

Recent News

Corehub Up