x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്‌​മ​യ​മായി കെ​ട്ടു​കാ​ഴ്‌​ച

വെബ് ഡെസ്ക്
Published: September 23, 2026 11:58 PM IST | Updated: September 23, 2026 11:58 PM IST

വ​ലി​യ കെ​ട്ടു​കാ​ള​യാ​യ വി​ശ്വ​പ്ര​ജാ​പ​തി കാ​ലഭൈ​ര​വ​നെ പ​ട​നി​ല​ത്തേ​ക്ക് എ​ത്തി​ക്കു​ന്നു.

കാ​യം​കു​ളം: ഓ​ണാ​ട്ടു​ക​ര​യു​ടെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽനി​ന്നും ഒ​ഴു​കി​യെ​ത്തി​യ ഭ​ക്തസ​ഹ​സ്ര​ങ്ങ​ൾ​ക്ക് വി​സ്മ​യക്കാഴ്ച​യൊ​രു​ക്കി 28-ാം ഓ​ണോ​ത്സ​വ കെ​ട്ടു​കാ​ഴ്ച മ​നം ക​വ​ർ​ന്നു. ജ​ന​സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി ന​ന്ദി​കേ​ശ​ന്മാ​ര്‍ ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ സ​ന്നി​ധി​യി​ല്‍ കാ​ണി​ക്ക​യ​ര്‍​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി, കാ​ര്‍​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ 52 ക​ര​ക​ളി​ല്‍​നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം ന​ന്ദി​കേ​ശ​സ​മി​തി​ക​ളു​ടെ ന​ന്ദി​കേ​ശ​രൂ​പ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ​ട​നി​ല​ത്തേ​ക്ക് കെ​ട്ടു​കാ​ഴ്‌​ച​യാ​യി എ​ത്തി​യ​ത്.

ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക പാ​ര​മ്പ​ര്യ​വും ഗ്രാ​മീ​ണ സം​സ്കാ​ര​വും വി​ള​ച്ച​റി​യി​ച്ച് ച​ട്ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ ഉ​റ​പ്പി​ച്ച ര​ണ്ടു ന​ന്ദി​കേ​ശ രൂ​പ​ങ്ങ​ളെ​യാ​ണ് എ​ഴു​ന്ന​ള്ളി​ച്ച​ത്. ന​ന്ദി​കേ​ശ രൂ​പ​ങ്ങ​ളു​ടെ വ​ലു​പ്പ​മ​നു​സ​രി​ച്ച് ഭ​ര​ണസ​മി​തി ന​ല്‍​കി​യ ക്ര​മന​മ്പ​ര്‍ പ്ര​കാ​ര​മാ​ണ് കെ​ട്ടു​കാ​ഴ്ച​ക​ളെ ഓ​ച്ചി​റ പ​ട​നി​ല​ത്ത് അ​ണി നി​ര​ത്തി​യ​ത്. കാ​ല​ഭൈ​ര​വ​ൻ, ഓ​ണാ​ട്ടു​ക​തി​ര​വ​ൻ തു​ട​ങ്ങി​യ വ​ലി​യ കെ​ട്ടു​കാ​ള​ക​ളെ ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് പു​രു​ഷാ​രം പ​ട​നി​ല​ത്തേ​ക്ക് ആ​ന​യി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കെ​ട്ടു​കാ​ഴ്‌​ച​ക​ൾ ഓ​രോ​ന്നാ​യി എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ കാ​ള​കെ​ട്ടു​ത്സ​വം കാ​ണി​ക​ളി​ല്‍ കാ​ഴ്ച​യു​ടെ വ​ര്‍​ണങ്ങ​ള്‍ തീ​ർ​ത്തു. കൊ​റ്റ​മ്പ​ള്ളി, ച​ങ്ങ​ന്‍​കു​ള​ങ്ങ​ര, ഞ​ക്ക​നാ​ല്‍, തെ​ക്ക് കൊ​ച്ചു​മു​റി, പ​റ​യി​ണ​ത്തു​മു​ക്ക് തു​ട​ങ്ങി​യ ക​ര​ക്കാ​ര്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കൂ​റ്റ​ന്‍ കെ​ട്ടു​കാ​ള​ക​ള്‍ കാ​ണി​ക​ളെ വി​സ്മ​യ​ത്തി​ലാ​ക്കി. പ​ടു​കൂ​റ്റ​ന്‍​മു​ത​ല്‍ കൈ​പ്പ​ത്തി​യു​ടെ വ​ലി​പ്പം​വ​രെ​യു​ള്ള കാ​ള​ക​ള്‍ കാ​ഴ്‌​ച​ക്കാ​ർ​ക്ക് വി​സ്‌​മ​യം പ​ക​ർ​ന്നു.

ഓ​ണാ​ട്ടു​ക​ര​യു​ടെ ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ടു ന​ട​ന്ന കാ​ള​കെ​ട്ടു​ത്സ​വം കാ​ണാ​ന്‍ വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​ച്ചി​റ​യി​ലേ​ക്ക് ഇ​ന്ന​ലെ ഒ​ഴു​കി​യെ​ത്തി​യ​ത്.​ കെ​ട്ടു​കാ​ഴ്ച മൂ​ലം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ കാ​ണി​ക​ൾ​ക്കാ​യി കെ​ട്ടു​കാ​ള​ക​ളു​ടെ പ്ര​ദ​ർ​ശ​നം 27 വ​രെ ഓ​ച്ചി​റ പ​ട​നി​ല​ത്ത് ഉ​ണ്ടാ​വു​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up