x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി


Published: June 26, 2026 02:04 AM IST | Updated: June 26, 2026 02:04 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വി​ദ്യാ​ര്‍​ഥി ജു​വി​നു നാ​ടൊ​ന്നാ​കെ ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്‍​കി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും വി​ലാ​പ​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍.
അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ട്ടി​ലും പ​ള്ളി​യി​ലും എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

എം​എ​ല്‍​എ​മാ​രാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ്, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ഫ്രാ​ന്‍​സി​സ് ഉ​ള്‍​പ്പ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യി​രു​ന്നു. സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്കു രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​പി​ന്‍ വേ​ര​ന്‍​പി​ലാ​വി​ല്‍, മു​ന്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ പോ​ള്‍ ഇ​യ്യ​ന്നം തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ജു​വി​ന്‍റെ ഹൃ​ദ​യം ഇ​നി
അ​ശ്വ​ന്തി​ൽ സ്പ​ന്ദി​ക്കും

ഇ​രി​ങ്ങാ​ല​ക്കു​ട: അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ ജു​വി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം മ​റ്റൊ​രാ​ളു​ടെ നെ​ഞ്ചി​ല്‍ വീ​ണ്ടും ജീ​വ​ന്‍റെ സം​ഗീ​ത​മാ​വും. വാ​ഹ​നാ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച ആ​ളൂ​ര്‍ സ്വ​ദേ​ശി ജു​വി​ന്‍ രാ​ജു​വി​ന്‍റെ അ​വ​യ​വ​ദാ​നം ഏ​ഴു​പേ​ര്‍​ക്കാ​ണ് പു​തു​ജീ​വി​ത പ്ര​തീ​ക്ഷ​യാ​യ​ത്.

ജു​വി​ന്‍റെ ഹൃ​ദ​യം ഇ​നി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കു​റ്റൂ​ര്‍ കു​ഴി​ക്കാ​ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ അ​ശ്വ​ന്ത് ച​ന്ദ്ര​ന്‍റെ ശ​രീ​ര​ത്തി​ലാ​ണ് സ്പ​ന്ദി​ക്കു​ക. ദീ​ര്‍​ഘ​കാ​ല​മാ​യി ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രു​ന്ന അ​ശ്വ​ന്ത് ച​ന്ദ്ര​ന്‍റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍​ക്കാ​ണ് ജീ​വ​നാ​യ​ത്.

ജു​വി​ന്‍റെ ക​ര​ള്‍ കൊ​ച്ചി ആ​സ്റ്റ​ര്‍ മെ​ഡ്സി​റ്റി​യി​ലെ രോ​ഗി​ക്കു ന​ല്‍​കി. ഒ​രു വൃ​ക്ക ലി​സി ആ​ശു​പ​ത്രി​യി​ലെ​യും മ​റ്റൊ​രു വൃ​ക്ക കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​യും രോ​ഗി​ക​ള്‍​ക്കു ജീ​വ​ന്‍ പ​ക​ര്‍​ന്നു. ക​ണ്ണി​ന്‍റെ ര​ണ്ടു കോ​ര്‍​ണി​യ​ക​ള്‍ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഐ ​ബാ​ങ്കി​ലേ​ക്കു മാ​റ്റി.

Tags : A tearful journey to Juvin Nattuvishesham Districte news

Recent News

Corehub Up