x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേർത്തല ഹോളിഫാമിലിയിൽ കാ​രു​ണ്യ സ്പ​ർ​ശം


Published: July 3, 2026 12:47 AM IST | Updated: July 3, 2026 12:47 AM IST

ചേ​ർ​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ വാ​ഹ​ന​ം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​ഷി വേ​ഴ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും കൊ​ണ്ടു​വ​ന്ന നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ മൂ​ന്ന് അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് കൈ​മാ​റി.  സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മു​ട്ടം പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡെ​ന്നീസ് പു​തു​വ, പ്ര​ഥ​മാ​ധ്യാ​പി​ക എം. ​മി​നി, പ്രി​ൻ​സി​പ്പ​ൽ ലി​സ കു​ര്യ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബി​ന്ദു ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദീ​പ മേ​രി ജേ​ക്ക​ബ് തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District news

Recent News

Corehub Up