x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​വ​ലി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ നാ​ട്ടു​കാ​ർ


Published: July 3, 2026 01:43 AM IST | Updated: July 3, 2026 01:43 AM IST

വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തെ വീ​ടു​ക​​ൾ​ക്കു​മു​ന്നി​ൽ ത​ള്ളു​ന്ന മാ​ലി​ന്യം.

വ​ട​ക്ക​ഞ്ചേ​രി: രാ​ത്രി​യു​ടെ മ​റ​വി​ൽ വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​നു​ള്ള കാ​വ​ലി​രി​പ്പി​ൽ വ​ള്ളി​യോ​ട്ടെ വീ​ട്ടു​കാ​ർ.
മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തെ ഏ​താ​നും വീ​ട്ടു​കാ​രാ​ണ് മാ​ലി​ന്യം​ത​ള്ളു​ന്ന വി​രു​ത​രെ പി​ടി​കൂ​ടാ​ൻ രാ​ത്രി​യി​ൽ കാ​വ​ലി​രി​പ്പ് ന​ട​ത്തു​ന്ന​ത്.
പാ​ത​യോ​ര​ത്തെ വീ​ടു​ക​ളു​ടെ ഗെ​യ്റ്റു​ക​ൾ​ക്കു മു​ന്നി​ലാ​ണ് മാ​ലി​ന്യ ചാ​ക്കു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ചാ​ക്കു​ക​ളി​ലു​ള്ള​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​പ​റി​ച്ച് മാ​ലി​ന്യ​മെ​ല്ലാം പ്ര​ദേ​ശ​ത്തു പ​ര​ത്തും.

നാ​യ്ക്ക​ളും കാ​ക്ക​ക​ളും മ​റ്റു പ​ക്ഷി​ക​ളും ഓ​രോ​രു​ത്ത​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം​തേ​ടി സ്ഥ​ല​ത്തു ക്യാ​മ്പു​ചെ​യ്യു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. മാ​ലി​ന്യ​ച്ചാ​ക്കു​ക​ളു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു മാ​റി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചി​ട്ടു​ള്ള​ത്. മാ​ലി​ന്യം​നി​റ​ഞ്ഞ വെ​ള്ള​മൊ​ഴു​കി വ​ഴി​യോ​ര​വും ചെ​ളി​ക്കു​ള​മാ​യി.
മാ​ലി​ന്യ​പ​രി​ശോ​ധ​ന​യി​ൽ ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ പ​ല ബി​ല്ലു​ക​ളും രേ​ഖ​ക​ളും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര ദൂ​ര​ത്തു​നി​ന്നു​ള്ള മാ​ലി​ന്യം എ​ന്തി​നാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ​ക്കു പി​ടി​കി​ട്ടു​ന്നി​ല്ല.

മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ഉ​പ​ദേ​ശി​ച്ച് നേ​ർ​വ​ഴി​ക്കു ന​ട​ത്താ​ൻ​കൂ​ടി​യാ​ണ് നാ​ട്ടു​കാ​രു​ടെ ഈ ​ശ്ര​മം. പ​ഞ്ചാ​യ​ത്ത് മെം​ബ​റേ​യും വീ​ട്ടു​കാ​ർ വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ലെ കാ​വ​ലി​രി​പ്പി​ൽ അ​രു​താ​യ്മ​ക​ൾ പ​ല​തും കാ​ണു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​ത​വ​രു​ത്തി അ​റി​യി​ക്കേ​ണ്ട​വ​രെ അ​റി​യി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District news

Recent News

Corehub Up