x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം പാ​ത​യി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞു​തു​ട​ങ്ങി


Published: July 3, 2026 01:49 AM IST | Updated: July 3, 2026 01:49 AM IST

സം​സ്ഥാ​ന​പാ​ത​യി​ൽ വ​ലി​യ​കു​ഴി​ക​ളാ​യി രൂ​പ​പ്പെ​ടു​ന്ന വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തെ ഭാ​ഗം.

വ​ട​ക്ക​ഞ്ചേ​രി: ഒ​രു​പ​തി​റ്റാ​ണ്ടാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലൊ​തു​ങ്ങു​ന്ന മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വാ​ഹ​ന​ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടാ​യി.

പ​തി​വു​തെ​റ്റാ​തെ ഈ ​വ​ർ​ഷ​വും വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്താ​ണ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ട്ട​വും അ​പ​ക​ട​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഒ​ന്നു​ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ഴി​ക​ളു​ടെ പ​ര​പ്പ് കൂ​ടി റോ​ഡി​നു ന​ടു​വി​ൽ കു​ള​മാ​കും.

പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​മ്പോ​ൾ ക്വാ​റി​വേ​സ്റ്റ് ത​ള്ളി ഓ​ട്ട​യ​ട​ക്ക​ൽ പ്ര​ഹ​സ​നം ന​ട​ത്തും. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സം​സ്ഥാ​ന​പാ​ത​യി​ലെ സ്ഥി​തി​യാ​ണി​ത്.

പാ​ത ആ​രം​ഭി​ക്കു​ന്ന മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ഹീ​റോ ഷോ​റു​മി​നു മു​ന്നി​ലാ​യി മ​ഴ​വെ​ള്ളം പോ​കാ​ൻ വ​ഴി​യി​ല്ലാ​തെ വെ​ള്ളം മു​ഴു​വ​ൻ റോ​ഡി​ൽ പൊ​ങ്ങു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു​ത​വ​ണ പൊ​ളി​ച്ചു​പ​ണി​ത ക​ൾ​വ​ർ​ട്ടു​ള്ള ഭാ​ഗ​മാ​ണി​ത്. മൂ​ച്ചി​ചു​വ​ട് റേ​ഷ​ൻ​ക​ട​യ്ക്കു മു​ന്നി​ലും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ട്. വ​ള്ളി​യോ​ട് സെ​ന്‍റ​റി​ലെ വെ​ള്ള​ക്കെ​ട്ടി​നും ഇ​ത്ത​വ​ണ​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. പോ​ളി​ടെ​ക്നി​ക്കി​ന​ടു​ത്തും കു​ഴി​ക​ൾ​ക്കൊ​പ്പം റോ​ഡ് താ​ഴ്ന്ന നി​ല​യി​ലാ​ണ്. ക​രി​പ്പാ​ലി ഭാ​ഗ​ത്തു കു​ഴി​ക​ൾ കു​റ​വാ​ണ്.

എ​ന്നാ​ൽ റോ​ഡി​ന്‍റെ മി​നു​സ​ക്കൂ​ടു​ത​ലി​ൽ മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ളാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി വെ​ള്ള​ക്കെ​ട്ടി​ലാ​ണ് മു​ട​പ്പ​ല്ലൂ​ർ ടൗ​ൺ. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് ഈ ​ടൗ​ൺ.

എ​ന്നാ​ൽ റോ​ഡും ക​ൾ​വ​ർ​ട്ടും ഇ​ട​യ്ക്കി​ടെ പു​തു​ക്കി​പ​ണി​ത് ടൗ​ൺ താ​ഴ്ന്ന സ്ഥി​തി​യി​ലാ​യി. ഇ​തി​നാ​ൽ മ​ഴ​വെ​ള്ളം മു​ഴു​വ​ൻ നാ​ലു​ഭാ​ഗ​ത്തു​നി​ന്നും ടൗ​ണി​ലെ​ത്തി കെ​ട്ടി​നി​ൽ​ക്കും. താ​ഴേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ൻ ചാ​ലു​ക​ളോ ഓ​വു​ക​ളോ ഇ​ല്ല.

താ​ഴെ​യു​ള്ള ക​രി​പ്പാ​ലി പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ളും വീ​ട്ടു​കാ​രും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല.

നാ​ലു​വ​രി​പ്പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് മാ​ലാ പ​ദ്ധ​തി​യി​ൽ റോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ അ​വ​ഗ​ണി​ക്കു​ന്ന​ത്

Tags : Nattuvishesham District news

Recent News

Corehub Up