x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​​യ​​പ്പെ​​ടു​​ത്തി ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ള്‍ നി​​സ​​ഹാ​​യ​​രാ​​യി ക​​ര്‍​ഷ​​ക​​ര്‍


Published: July 3, 2026 01:28 AM IST | Updated: July 3, 2026 01:28 AM IST

കോ​ട്ട​യം വാ​ഴൂ​ർ തീ​ർ​ഥ​പാ​ദ​പു​രം ഭാ​ഗ​ത്തെ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി ന​ശി​പ്പി​ച്ച ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ​ക്ക് സ​മീ​പം ക​ർ​ഷ​ക​ൻ കെ.​ജെ. കു​ര്യ​ൻ. -അ​നൂ​പ് ടോം

കോ​​ട്ട​​യം: രാ​​ത്രി​​യി​​ല്‍ കൂ​​ട്ട​​മാ​​യി എ​​ത്തി കൃ​​ഷി​​ക​​ള്‍ മു​​ഴു​​വ​​ന്‍ തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ന്ന ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളെ തു​​ര​​ത്താ​​നു​​ള്ള വ​​ഴി​​ക​​ള്‍ തേ​​ടു​​ക​​യാ​​ണ് വാ​​ഴൂ​​ര്‍ ശാ​​സ്താ​​ങ്ക​​ല്‍​കാ​​വ് നി​​വാ​​സി​​ക​​ള്‍. ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ഈ ​​പ്ര​​ദേ​​ശ​​ത്ത് രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ അ​​ക്കാ​​റ്റി​​ന ഫു​​ലി​​ക്ക എ​​ന്ന ശാ​​സ്ത്ര നാ​​മ​​മു​​ള്ള ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളു​​ടെ ശ​​ല്യം രൂ​​ക്ഷ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ തീ​​ര്‍​ഥ​​പാ​​ദ​​പു​​രം, ശാ​​സ്താ​​ങ്ക​​ല്‍​ക്കാ​​വ്, ചാ​​മം​​പ​​താ​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ശ​​ല്യം വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ന്ത​​രീ​​ക്ഷ​​വാ​​യു ശ്വ​​സി​​ച്ചു ക​​ര​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന വ​​ലു​​പ്പം​​കൂ​​ടി​​യ ഒ​​ച്ച് കി​​ഴ​​ക്ക​​ന്‍ ആ​​ഫ്രി​​ക്ക​​ന്‍ സ്വ​​ദേ​​ശി​​യാ​​ണ്.
ത​​ങ്ങ​​ളു​​ടെ പ​​റ​​മ്പി​​ലെ​​യും മ​​തി​​ലു​​ക​​ളി​​ലെ​​യും ഒ​​ച്ചു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ന്‍ ദി​​വ​​സേ​​ന കി​​ലോ​​ക്ക​​ണ​​ക്കി​​ന് ഉ​​പ്പും തു​​രി​​ശു​​മാ​​ണു കർഷകർ ചെ​​ല​​വി​​ടു​​ന്ന​​ത്. ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഇ​​ര​​ട്ടി​​യാ​​യി​​ട്ടാ​​ണ് ഓ​​രോ രാ​​ത്രി​​യി​​ലും ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​ഴ​​ഞ്ഞെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു​​വ​​ര്‍​ഷ​​മാ​​യി ഒ​​ച്ചു​​ക​​ള്‍ ക​​ര്‍​ഷ​​ക​​രു​​ടെ​​യും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ​​യും ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​ക്കു​​ക​​യാ​​ണ്. മ​​ഴ​​ക്കാ​​ല​​ത്താ​​ണ് ഒ​​ച്ചു​​ശ​​ല്യം കൂ​​ടു​​ന്ന​​ത്. പ​​ക​​ല്‍ മ​​ണ്ണി​​ല്‍ ഒ​​ളി​​ച്ചി​​രി​​ക്കും. രാ​​ത്രി കൂ​​ട്ട​​ത്തോ​​ടെ വീ​​ട്ടു​​മു​​റ്റ​​ത്തേ​​ക്കും വ​​ഴി​​ക​​ളി​​ലേ​​ക്കും പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കു​​മെ​​ല്ലാം ഇ​​ഴ​​ഞ്ഞു​​ക​​യ​​റും.
ത​​ളി​​രി​​ല​​ക​​ളും ത​​ണ്ടു​​ക​​ളും പൂ​​ര്‍​ണ​​മാ​​യി കാ​​ര്‍​ന്നു​​തി​​ന്നു​​ന്ന​​തോ​​ടെ ചെ​​ടി​​ക​​ള്‍ ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ന​​ശി​​ക്കും. ഒ​​ച്ചു​​ക​​ള്‍ അ​​ഞ്ചു മു​​ത​​ല്‍ ആ​​റു ത​​വ​​ണ​​വ​​രെ മു​​ട്ട ഇ​​ടും. ഓ​​രോ പ്രാ​​വ​​ശ്യ​​വും 200 മു​​ട്ട​​ക​​ള്‍ വി​​രി​​യാ​​റു​​ണ്ട്. ജൈ​​വാ​​ധി​​നി​​വേ​​ശ​​ത്തി​​ന് ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ് ഇ​​വ. മ​​ണ്ണി​​ന​​ടി​​യി​​ല്‍ 10-15 സെ​​ന്‍റി​​മീ​​റ്റ​​ര്‍ താ​​ഴ്ച​​യി​​ല്‍ കു​​ഴി​​യു​​ണ്ടാ​​ക്കി മൂ​​ന്ന് വ​​ര്‍​ഷം വ​​രെ സു​​ഷു​​പ്തി​​യി​​ലാ​​ണ്ടി​​രി​​ക്കും.
ഉ​​പ്പു​​പൊ​​ടി​​യും തു​​രി​​ശും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഇ​​വ​​യെ തു​​ര​​ത്തു​​ന്ന​​ത്. കൃ​​ഷി​​വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രും സം​​യു​​ക്ത​​മാ​​യി ഒ​​ച്ചു​​ക​​ളു​​ടെ ശ​​ല്യ​​ത്തി​​നു ശാ​​ശ്വ​​ത​​പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​ര്‍​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

ഒ​​ച്ചു​​ക​​ള്‍ മാ​​ലി​​ന്യ​​ത്തി​​ല്‍​നി​​ന്ന്
വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​മ്പ് 18-ാം മൈ​​ല്‍ സെ​​ന്‍റ് ജോ​​ര്‍​ജ് യു​​പി സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ത്ത് ലോ​​റി​​യി​​ല്‍ എ​​ത്തി​​ച്ചു മാ​​ലി​​ന്യ​​ങ്ങ​​ള്‍ ത​​ള്ളി​​യ സ്ഥ​​ല​​ത്തു​​നി​​ന്നു​​മാ​​ണ് ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളു​​ടെ ഉ​​ത്ഭ​​വ​​മെ​​ന്നാ​​ണു പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. ഫ​​ര്‍​ണി​​ച്ച​​റു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നാ​​യി വി​​ദേ​​ശ​​ത്തു​​നി​​ന്നും ക​​പ്പ​​ലു​​ക​​ളി​​ല്‍ എ​​ത്തി​​ച്ച ത​​ടി​​ക​​ള്‍ ലോ​​റി​​ക​​ളി​​ല്‍ ക​​യ​​റ്റി ഇ​​വി​​ടെ എ​​ത്തി​​ച്ചു ത​​രം​​തി​​രി​​ച്ചാ​​ണു മി​​ല്ലു​​ക​​ളി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി​​രു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ ത​​ടി​​ക​​ള്‍ എ​​ത്തി​​ച്ചി​​രു​​ന്ന ലോ​​റി​​ക​​ളി​​ല്‍​നി​​ന്നു പു​​റ​​ത്തേ​​ക്കു ത​​ള്ളി​​യ മാ​​ലി​​ന്യ​​ത്തി​​ല്‍​നി​​ന്നു​​മാ​​ണ് ഇ​​വ നാ​​ട്ടി​​ലെ​​ത്തി​​യ​​തെ​​ന്നാ​​ണു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ല്‍. ഇ​​വി​​ടെ ഒ​​രു തോ​​ടു​​ണ്ട്. ആ ​​തോ​​ട്ടി​​ലു​​ടെ ഒ​​ഴു​​കി​​യാ​​ണ് ഇ​​വ ശാ​​സ്താ​​ങ്ക​​ൽ​​കാ​​വി​​ലും പ​​രി​​സ​​ര​​ത്തും വ്യാ​​പി​​ച്ച​​തെ​​ന്നും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

300 ഗ്രാം ​​വ​​രെ തൂ​​ക്കം
ശാ​​സ്താ​​ങ്ക​​ല്‍​ക്കാ​​വ് പ്ര​​ദേ​​ശ​​ത്ത് കൈ​​വി​​ര​​ല്‍ വ​​ലു​​പ്പ​​മു​​ള്ള ഒ​​ച്ചു​​മു​​ത​​ല്‍ 300 ഗ്രാം​​വ​​രെ തൂ​​ക്ക​​മു​​ള്ള ഒ​​ച്ചു​​ക​​ളെ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​ച്ചു​​ക​​ളു​​ടെ സ്ര​​വ​​ങ്ങ​​ളി​​ല്‍ കാ​​ണു​​ന്ന നാ​​ട​​വി​​ര​​ക​​ള്‍ മ​​നു​​ഷ്യ​​ന് ആ​​രോ​​ഗ്യ​​പ്ര​​ശ്ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കാ​​ന്‍ സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്. കൈ​​കൊ​​ണ്ട് ഇ​​വ​​യെ സ്പ​​ര്‍​ശി​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​മാ​​ണ്. ഒ​​ച്ചു ച​​ത്തു​​പോ​​യാ​​ലും വെ​​ള്ള​​ത്തി​​ല്‍ 10 ദി​​വ​​സ​​ത്തോ​​ളം ജീ​​വി​​ക്കാ​​നു​​ള്ള ശേ​​ഷി​​യു​​ള്ള​​വ​​യാ​​ണ് ഈ ​​നാ​​ട​​വി​​ര​​ക​​ള്‍. അ​​തി​​നാ​​ല്‍ ഒ​​ച്ചു കാ​​ണ​​പ്പെ​​ടു​​ന്ന പ്ര​​ദേ​​ശ​​ത്തെ ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ലെ വെ​​ള്ളം കു​​ടി​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​മാ​​ണ്.
പ്ര​​ധാ​​ന​​മാ​​യും മെ​​നി​​ഞ്ചൈ​​റ്റി​​സ് രോ​​ഗ​​മാ​​ണ് ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന​​ത്. കു​​ട്ടി​​ക​​ളി​​ലാ​​ണ് അ​​ധി​​ക​​വും ഈ ​​രോ​​ഗം ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഒ​​ച്ച് വീ​​ട്ടി​​ലോ പ​​രി​​സ​​ര​​ത്തോ ഉ​​ണ്ടെ​​ങ്കി​​ല്‍ കൈ​​ക​​ള്‍ വൃ​​ത്തി​​യാ​​യി ക​​ഴു​​ക​​ണം, വെ​​ള്ളം ന​​ന്നാ​​യി തി​​ള​​പ്പി​​ച്ചു കു​​ടി​​ക്കു​​ക. ഭ​​ക്ഷ​​ണ​​പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍ ന​​ന്നാ​​യി ക​​ഴു​​കി പാ​​കം ചെ​​യ്തു ക​​ഴി​​ക്ക​​ണം.

വ​​ള​​ര്‍​ച്ച​​യും സ്വ​​ഭാ​​വ​​വും
ഹെ​​ര്‍​മ​​ഫ്രോ​​ഡൈ​​റ്റു​​ക​​ളാ​​ണ് ഇ​​വ. അ​​താ​​യ​​ത് സ്ത്രീ ​​പു​​രു​​ഷ പ്ര​​ത്യു​​ത്പാ​​ദ​​ന അ​​വ​​യ​​വ​​ങ്ങ​​ള്‍ ര​​ണ്ടു​​പേ​​ര്‍​ക്കു​​മു​​ണ്ട്. എ​​ങ്കി​​ലും പ്ര​​ജ​​ന​​ന​​ത്തി​​ന് ഇ​​വ ഇ​​ണ​​ചേ​​രും. അ​​തു​​കൊ​​ണ്ടു ത​​ന്നെ ഓ​​രോ പ്ര​​ജ​​ന​​ന​​കാ​​ല​​ത്തു​​മു​​ണ്ടാ​​കു​​ന്ന കു​​ഞ്ഞു​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ള​​രെ​​ക്കൂ​​ടു​​ത​​ലാ​​ണ്.

കോ​​ണ്‍​ക്രീ​​റ്റും ഭ​​ക്ഷ​​ണം
ആ​​ഫ്രി​​ക്ക​​ള്‍ ഒ​​ച്ചി​​ന്‍റെ ഭ​​ക്ഷ​​ണം ഇ​​തി​​ന്‍റെ ഭീ​​ക​​ര​​ത വ്യ​​ക്ത​​മാ​​ക്കും. ചെ​​ടി​​ക​​ള്‍ മു​​ത​​ല്‍ കോ​​ണ്‍​ക്രീ​​റ്റ് കെ​​ട്ടി​​ട​​ങ്ങ​​ള്‍ വ​​രെ ഇ​​വ​​യ്ക്ക് ഭ​​ക്ഷ​​ണ​​മാ​​ണ്.
ഏ​​ക​​ദേ​​ശം 500 ഇ​​ന​​ങ്ങ​​ളി​​ല്‍​പെ​​ട്ട ചെ​​ടി​​ക​​ളെ ഇ​​ത് ഭ​​ക്ഷ​​ണ​​മാ​​ക്കും. ക​​ട്ടി​​യു​​ള്ള പു​​റ​​ന്തോ​​ടി​​നാ​​വ​​ശ്യ​​മാ​​യ കാ​​ത്സ്യം ശേ​​ഖ​​രി​​ക്കാ​​നാ​​യി കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും വീ​​ടു​​ക​​ളു​​ടെ​​യും ഭി​​ത്തി​​ക​​ളി​​ലേ​​ക്കും എ​​ത്തും. പ​​തി​​യെ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ ഭി​​ത്തി​​യി​​ല്‍​നി​​ന്നു കാ​​ത്സ്യം തി​​ന്നു​​തീ​​ര്‍​ക്കും. ഇ​​ത് കെ​​ട്ടി​​ട​​ങ്ങ​​ള്‍​ക്ക് ബ​​ല​​ക്കു​​റ​​വു​​ണ്ടാ​​ക്കും. പ​​ഴ​​യ കെ​​ട്ടി​​ട​​ങ്ങ​​ളോ ഉ​​റ​​പ്പു കു​​റ​​ഞ്ഞ മ​​തി​​ലോ ഒ​​ക്കെ​​യാ​​ണെ​​ങ്കി​​ല്‍ അ​​വ ത​​ക​​ര്‍​ന്നു പോ​​യേ​​ക്കാം.

എ​​ങ്ങ​​നെ തു​​ര​​ത്തും
വീ​​ടും പ​​രി​​സ​​ര​​വും വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക. ഒ​​ച്ചു​​ക​​ളെ ആ​​ഹാ​​ര​​മാ​​ക്കു​​ന്ന ജീ​​വി​​ക​​ള്‍ കു​​റ​​വാ​​ണ്. ചെ​​റി​​യ ഒ​​ച്ചു​​ക​​ളെ താ​​റാ​​വ്, ഉ​​പ്പ​​ന്‍ എ​​ന്നി​​വ ആ​​ഹാ​​ര​​മാ​​ക്കും. കാ​​ട്ടു​​പ​​ന്നി​​ക​​ളും ഇ​​വ​​യെ ആ​​ഹാ​​ര​​മാ​​ക്കും. ഒ​​ച്ചി​​നു​​ള്ള പ്ര​​തി​​വി​​ധി ഉ​​പ്പും തു​​രി​​ശു​​വെ​​ള്ള​​വു​​മാ​​ണ്. ഒ​​ന്നോ ര​​ണ്ടോ എ​​ണ്ണ​​മൊ​​ക്കെ​​യാ​​ണെ​​ങ്കി​​ല്‍ ഉ​​പ്പി​​ട്ട് കൊ​​ല്ലാം.
ധാ​​രാ​​ള​​മു​​ള്ള​​പ്പോ​​ള്‍ ഉ​​പ്പ് പ്രാ​​യോ​​ഗി​​ക​​മ​​ല്ല. ഉ​​പ്പി​​ട്ടും തു​​രി​​ശു​​വെ​​ള്ളം ത​​ളി​​ച്ചും കൊ​​ല്ലു​​ന്ന ഒ​​ച്ചു​​ക​​ള്‍ ചീ​​ഞ്ഞ് മ​​റ്റ് ആ​​രോ​​ഗ്യ-​​പാ​​രി​​സ്ഥി​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കാം.
അ​​തു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ ഇ​​വ​​യെ കു​​ഴി​​ച്ചു​​മു​​ട​​ണം. കീ​​ട​​നാ​​ശി​​നി​​ക​​ള്‍ ല​​ഭ്യ​​മാ​​ണെ​​ങ്കി​​ലും അ​​വ പ്ര​​യോ​​ഗി​​ച്ചാ​​ല്‍ വീ​​ട്ടി​​ലെ വ​​ള​​ര്‍​ത്തു മൃ​​ഗ​​ങ്ങ​​ള്‍ ചാ​​കാ​​നും ജ​​ലാ​​ശ​​യ​​ത്തി​​ലും മ​​റ്റും ക​​ല​​രാ​​നു​​മു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

 

 

ഒ​​ച്ചു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ന്‍ ന​​ട​​പ​​ടി വേണം
ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ര്‍​ഷ​​മാ​​യി ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചി​​ന്‍റെ ശ​​ല്യം അ​​സ​​ഹ​​നീ​​യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക​​ളെ​​ല്ലാം ഒ​​റ്റ രാ​​ത്രി​​കൊ​​ണ്ടു തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ന്ന​​തു പ​​തി​​വാ​​ണ്. കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍ അ​​തി​​രാ​​വി​​ലെ എ​​ത്തു​​മ്പോ​​ള്‍ നി​​ര​​വ​​ധി ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ള്‍ ഓ​​രോ ചെ​​ടി​​യി​​ലും തൂ​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. രാ​​ത്രി​​യി​​ല്‍ കൂ​​ട്ട​​ത്തോ​​ടെ പു​​റ​​ത്തെ​​ത്തു​​ന്ന ഒ​​ച്ചു​​ക​​ള്‍ പ​​ച്ചി​​ല​​ക​​ള്‍ മു​​ഴു​​വ​​ന്‍ തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ്.
തു​​ട​​ര്‍​ച്ച​​യാ​​യി മ​​ഴ പെ​​യ്യു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഇ​​വ​​യു​​ടെ ശ​​ല്യം കൂ​​ടു​​ത​​ലാ​​ണ്. വ​​ലി​​യ ഒ​​ച്ചു​​ക​​ളെ​​ക്കാ​​ള്‍ കൃ​​ഷി മു​​ഴു​​വ​​ന്‍ ന​​ശി​​പ്പി​​ക്കു​​ന്ന​​തു ചെ​​റി​​യ ഒ​​ച്ചു​​ക​​ളാ​​ണ്. ഉ​​പ്പ്, തു​​രി​​ശു വെ​​ള്ളം, ബാ​​റ്റ​​റി വെ​​ള്ളം എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​വ​​യെ ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. കൃ​​ഷി​​വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്തും ഇ​​ട​​പെ​​ട്ട് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യം ന​​ല്കി ഒ​​ച്ചു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

കെ.​​ജെ. കു​​ര്യ​​ന്‍
കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍
തീ​​ര്‍​ഥ​​പാ​​ദ​​പു​​രം , വാ​​ഴൂ​​ര്‍

 

Tags : Nattuvishesham District news

Recent News

Corehub Up