ഭാരതമാത സ്കൂളിൽ ഇക്കോ ക്ലബിന്റെ ഉദ്ഘാടനം മരുതറോഡ് കാർഷിക ഓഫീസർ വി. അലെക്സിസ് നിർവഹിക്കുന്നു.
പാലക്കാട്: ചന്ദ്രനഗർ ഭാരതമാത സിഎംഐ പബ്ലിക് സ്കൂളിൽ 2026- 27 അധ്യയന വർഷത്തെ ബിഎം സിഎംഐ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് സേവ്യർ സിഎംഐയുടെ നേതൃത്വത്തിൽ നടന്നു.
മരുതറോഡ് കാർഷിക ഓഫീസറായ വി. അലെക്സിസ് ഇക്കോ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി ഇക്കോ ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് സേവ്യർ സിഎംഐ സന്ദേശം നൽകി. തുടർന്ന് മുഖ്യാതിഥി പരിസ്ഥിതിസംരക്ഷണം, സുസ്ഥിര കൃഷിരീതികൾ, പ്രകൃതിയെ സംരക്ഷിക്കുന്നതിൽ യുവതലമുറയുടെ പങ്ക് എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു.
Tags : Nattuvishesham District news