ബസിൽ നിന്ന് തെറിച്ചു വീഴുന്ന രവിയെ താങ്ങിപ്പിടിച്ച് രക്ഷിക്കുന്ന അതുൽ. (സിസിടിവി ദൃശ്യം)
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി റോഡിലേക്ക് വീഴാൻ പോയ വയോധികനായ യാത്രികൻ രക്ഷകനായി ബസ് ജീവനക്കാരൻ. ബസിലെ സിസിടിവി ദൃശ്യം കാണുന്ന ആർക്കും ശ്വാസമടച്ചു മാത്രം കാണാൻ കഴിയുന്ന അദ്ഭുതക്കാഴ്ച. ദൈവത്തിന്റെ കൈ സ്പർശംപോലെ ക്ലീനറുടെ രൂപത്തിൽ ഒരു അദൃശ്യ ശക്തിയുടെ അദ്ഭുതം.
കണ്ണൂർ - കുറ്റ്യാട്ടൂർ എൽപി സ്കൂൾ റൂട്ടിൽ ഓടുന്ന പാർവതി എന്ന സ്വകാര്യ ബസിൽ ഇന്നലെ രാവിലെ 8.40 ഓടെയായിരുന്നു സംഭവം. പത്താംമൈയിൽ സ്റ്റോപ്പിൽ നിർത്തിയ ബസിൽ കുറ്റ്യാട്ടൂർ സ്വദേശി രവി എന്ന വയോധികൻ കയറി. അവസാനത്തെ സ്റ്റെപ്പും കടന്ന് ബസിനകത്ത് കയറാൻ നോക്കുന്പോഴേയ്ക്ക് കാലിടറി രവി തുറന്ന ഡോറിലൂടെ താഴേയ്ക്ക് പതിക്കുകയായിരുന്നു. ഈ സമയം ബസ് ഓട്ടത്തിലായിരുന്നു.
ആ നിമിഴം തന്നെ പിറക് വശത്തെ ലോംഗ് സീറ്റിറ്റിൽ ഇരിക്കുകയായിരുന്ന ക്ലീനർ കരിങ്കൽങ്കുഴി സ്വദേശി കുടുക്കവളപ്പിൽ ഹൗസിൽ കെ.വി. അതുൽ സീറ്റിൽ നീന്ന് ചാടി എഴുന്നേറ്റ് രവിയെ താങ്ങി പിടിക്കുകയായിരുന്നു. ഒരു മനുഷ്യന് തന്റെ വിലയേറിയ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാനാവാത്ത നിമിഷം. സത്യത്തിൽ കുറച്ചു സമയത്തേക്ക് ആ വയോധികന് ആകെ ഒരു മരവിപ്പായിരുന്നു. ആശുപത്രിയിൽ പോകണോ എന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചോദിച്ചുവെങ്കിലും വേണ്ട എന്നതായിരുന്നു മറുപടി. ഒടുവിൽ രവിയുടെ മകനെ വിളിച്ചു വരുത്തിച്ച ശേഷമാണ് മകന്റെ കൂടെ അവരെ വിട്ടയക്കുന്നത്.
മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപാലം എന്നു പറയാറില്ലെ. അത് നേരിട്ടനുഭവപ്പെട്ട നിമിഷം. ഒരു ബസ് ജീവനക്കാരന്റെ ആത്മാർഥതയും മനകരുത്തും തെളിഞ്ഞുനിന്ന സംഭവമാ യിരുന്നു അത്. കഴിഞ്ഞ മൂന്നുമാസമായി പാർവതി ബസിൽ ക്ലീനറായി ജോലി ചെയ്യുകയാണ് അതുൽ. വർഷങ്ങളായി കണ്ടക്ടറായി ജോലി ചെയ്യുകയാണ്. ഇടയ്ക്ക് ക്ലീനറായും ബസിൽ ഉണ്ടാകും. കരിങ്കൽകുഴിയിലെ പരേതനായ മോഹനൻ - ഗീത ദന്പതികളുടെ മകനാണ് അതുൽ.
Tags : NattuVishesham DistrictNews