x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യോ​ത്സ​വം ന​ട​ത്തി


Published: June 22, 2026 06:54 AM IST | Updated: June 22, 2026 06:54 AM IST

വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സിൽ

വാ​യാ​ട്ടു​പ​റ​മ്പ്: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​ര​വും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് തെ​ങ്ങും​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​രം​ഗം ക​ലാ-സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ട​ക കൃ​ത്തും ന​ട​നും ര​ച​യി​താ​വും ക​മ്പ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ കെ.​എ​ൻ. മ​നോ​ജ്‌കു​മാ​ർ നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി. ​ഏ​ബ്ര​ഹാം, വാ​ർ​ഡ് മെംബ​ർ സി.​സി. രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കീ​ഴാ​രം, പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ജോ​സ​ഫ്, ലി​ബി ബി​നോ, സ​ജി ജോ​ർ​ജ്, വി.​എം. തോ​മ​സ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, എ​ഡ്വി​ൻ സ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ

ന​ടു​വി​ൽ: ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ മെ​മ​ന്‍റോ ന​ല്കി അ​നു​മോ​ദി​ച്ചു. സൗ​ത്ത് ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി ആ​ൽ​ബ​ർ​ട്ട് കെ. ​ജോ​ണി​നെ​യും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സിൽ ഇ​ടംനേ​ടി​യ വി​ദ്യാ​ർ​ഥി ശ്രേ​യ ജ​യ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ര​ഞ്ജി​നി, ന​ടു​വി​ൽ ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​മോ​ൾ ജി​ൽ​സാ​ദ്, വാ​ർ​ഡ് മെംബർ പി.​പി. മു​സ്ത​ഫ, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ. ല​തീ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഷം​സു​ദ്ധീ​ൻ, ന​ടു​വി​ൽ എ​എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൻ. ഷീ​ന, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു നാ​രാ​യ​ൺ മ​ഠ​ത്തി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഇ. റ​ജീ​ന, ആ​ൽ​ബ​ർ​ട്ട് കെ. ​ജോ​ൺ, അ​ധ്യാ​പ​ക​രാ​യ ബി​നേ​ഷ് തോ​മ​സ്, ബി. ​ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham victory celebration

Recent News

Corehub Up