x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര്‍​വ​ര​മ്പു​ക​ളെ സ്‌​നേ​ഹം കൊ​ണ്ട് അ​തി​ജീ​വി​ച്ച അ​ദ്ഭു​ത​ഭൂ​മി: മാ​ര്‍ പാം​പ്ലാ​നി


Published: November 6, 2025 02:28 AM IST | Updated: November 6, 2025 02:28 AM IST

മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന സന്യസ്തർ.

ബ​ല്‍​ത്ത​ങ്ങാ​ടി: ഭാ​ഷ​ക​ളു​ടെ അ​തി​ര്‍​വ​ര​മ്പു​ക​ളെ സ്‌​നേ​ഹം കൊ​ണ്ട് അ​തി​ജീ​വി​ച്ച അ​ത്ഭു​ത​ഭൂ​മ​യാ് സ​പ്ത​ഭാ​ഷ സം​ഗ​മ​ഭൂ​മി​യാ​യ ദ​ക്ഷി​ണ കാ​ന​റ പ്ര​ദേ​ശ​മെ​ന്ന് ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ​ബി​ക്ക​ട​ലും പ​ശ്ചി​മ​ഘ​ട്ട​വും അ​തി​രി​ടു​ന്ന ദ​ക്ഷി​ണ കാ​ന​റ ക​ര്‍​ണാ​ട​ക​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​മാ​ണ്. സ്വ​ന്തം പേ​ര് അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന​തു പോ​ലെ വി​ജ​യ​കി​രീ​ടം ചൂ​ടി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ര്‍ ലോ​റ​ന്‍​സ് മു​ക്കു​ഴി.

ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യം, മൈ​ന​ര്‍ സെ​മി​നാ​രി തു​ട​ങ്ങി ഒ​രു രൂ​പ​ത​യ്ക്കു വേ​ണ്ടു​ന്ന​തെ​ല്ലാം അ​ദ്ദേ​ഹം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ഒ​രു​ക്കി ന​ല്‍​കി​യാ​ണ് മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ത​ന്‍റെ ശ്ലൈ​ഹി​ക ജീ​വി​ത​ത്തി​ല്‍ നി​ന്നും അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​ന്ന​ത്. മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള കു​ടി​യേ​റ്റ​പു​ത്ര​നാ​ണ് ബ​ല്‍​ത്ത​ങ്ങാ​ടി​യു​ടെ പു​തി​യ ഇ​ട​യ​ന്‍. മെ​ത്രാ​ന്‍​ശു​ശ്രൂ​ഷ​യെ​ന്ന​ത് കേ​വ​ല​മൊ​രു ആ​ട​യാ​ഭ​ര​ണ​മ​ല്ല. മെ​ത്രാ​ന്മാ​ര്‍ അ​കാ​ര​ണ​മാ​യി അ​ധി​ക്ഷേ​പി​ക്ക​പ്പെ​ടു​ക​യും ഏ​തൊ​രു പ്ര​ശ്‌​നം വ​രു​മ്പോ​ഴും അ​വ​ര്‍ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് സ​ര്‍​വ​സാ​ധാ​ര​ണ​മാ​യ കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും മെ​ത്രാ​ന്‍ പ​ദ​വി ത​ന്നെ ഒ​രു കൂ​ദാ​ശ​യാ​ണെ​ന്നും മാ​ര്‍ പാം​പ്ലാ​നി പ​റ​ഞ്ഞു.

അ​തി​ശ​യി​പ്പി​ച്ച് സം​ഘാ​ട​ന​മി​ക​വ്

ബ​ല്‍​ത്ത​ങ്ങാ​ടി: അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ ഒ​ഴു​കി​യെ​ത്തി​യ ഒ​രു വ​ലി​യ പ​രി​പാ​ടി ഒ​ന്നി​നും ഒ​രു കു​റ​വു​മി​ല്ലാ​തെ, യാ​തൊ​രു പ​രാ​തി​ക്കും ഇ​ട​വ​രു​ത്താ​തെ ഭം​ഗി​യാ​യി ന​ട​ത്തി വി​സ്മ​യി​പ്പി​ച്ച് ബ​ല്‍​ത്ത​ങ്ങാ​ടി രൂ​പ​ത. ബ​ല്‍​ത്ത​ങ്ങാ​ടി ടൗ​ണ്‍ മു​ത​ല്‍ ദേ​വാ​ല​യം വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ലി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നും മാ​ര്‍ ലോ​റ​ന്‍​സ് മു​ക്കു​ഴി​ക്കും ന​ന്ദി പ​റ​ഞ്ഞും പി​താ​ക്ക​ന്മാ​ര്‍​ക്ക് സ്വാ​ഗ​ത​മ​രു​ളി​യും ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ അ​റി​യി​ച്ച​തു​പോ​ലെ ത​ന്നെ ഇ​ന്ന​ലെ രാ​വി​ലെ 8.45നു ​ത​ന്നെ മെ​ത്രാ​ഭി​ഷേ​ക​ച്ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു.

മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​നെ​യും മ​റ്റു പി​താ​ക്ക​ന്മാ​രെ​യും പ്ര​ധാ​ന ഗേ​റ്റി​ല്‍ നി​ന്നും ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി സ്വീ​ക​രി​ച്ചു. മു​ത്തു​ക്കു​ട​ക​ള്‍ ഏ​ന്തി​യ മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ഭാ​ഗ​ത്തും അ​ണി​നി​ര​ന്നു. ബ​ല്‍​ത്ത​ങ്ങാ​ടി ലൈ​ല സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ന്‍​ഡ് വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ച​ട​ങ്ങ് ന​ട​ക്കു​ന്ന സെ​ന്‍റ് ലോ​റ​ന്‍​സ് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം അ​വ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ത​ന്നെ എ​ത്തി​ച്ചു​കൊ​ടു​ത്തു. ക​സേ​ര​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​നും വേ​ദി അ​ല​ങ്ക​രി​ക്കാ​നും അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​നും മ​റ്റു കാ​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ത​ലേ​ദി​വ​സം രാ​ത്രി ഏ​റെ വൈ​കി​യും വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും വൈ​ദി​ക​വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ട​വ​ക​ജ​ന​ങ്ങ​ളും കൈ​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ച്ചു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​യ നി​ര​വ​ധി​പേ​ര്‍​ക്ക് ഇ​ട​വ​ക​ജ​ന​ത സ്വ​ന്തം വീ​ട്ടി​ല്‍ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി. വാ​ഹ​ന​പാ​ര്‍​ക്കിം​ഗി​നും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി.

 

Tags : Mar Pamplani nattuvisesham local news

Recent News

Corehub Up