കേച്ചേരി: കേച്ചേരി പാലത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് കാറിനു പിന്നിലിടിച്ച് യുവാവിന് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രികൻ കുന്നംകുളം ശങ്കരപുരം സ്വദേശി പുഴമങ്കലത്ത് വീട്ടിൽ കരുണാകരൻ മകൻ കൃഷ്ണദാസിനെ(33) കേച്ചേരി ആകട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4:45ഓടെ ആയിരുന്നു അപകടം.
കേച്ചേരി: മണലി റോഡിൽ കെ എസ്ഇബി ഓഫീസിനുസമീപം ഇന്നലെ രാവിലെ 11.30 ഓടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ കേച്ചേരി മത്തനങ്ങാടി സ്വദേശികളായ കാര്യങ്ങിൽ വീട്ടിൽ അസീസ് മകൻ ഫഹസിൻ(18), തെരുവത്ത് വീട്ടിൽ റഷീദ് മകൻ അഫ്സൽ(19), സ്കൂട്ടർ യാത്രികൻ കേച്ചേരി ആയമുക്ക് സ്വദേശി വടേരിയാട്ടിൽ വീട്ടിൽ രാധാകൃഷ്ണൻ(72) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Nattuvishesham Districtnews Accident