വാകമരം കടയ്ക്കു മുകളിലേക്ക് വീണ നിലയിൽ.
കോട്ടയം: ചവിട്ടുവരിയിൽ അപകടഭീഷണിയുർത്തിനിന്ന വാകമരം വെട്ടി നീക്കുന്നതിനിടെ കടയുടെ മുകളിലേക്ക് വീണ് അപകടം. ഇന്നലെ വൈകു ന്നേരം അഞ്ചോ ടെയായിരുന്നു സംഭവം. സൂര്യകാലടി ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്നിടത്തുനിന്നിരുന്ന മരം വെട്ടുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം ശിഖരമിറക്കി നിർത്തിയ മരത്തിന്റെ തായ്ത്തടി നഗരസഭാ ട്രീ കമ്മിറ്റി നിർദേശിച്ചതിൻ പ്രകാരം മൂന്നുമീറ്റർ ഉയരത്തിൽ വച്ചു മുറിക്കുന്നതിനിടെ മരം താങ്ങിനിർത്തിയ ക്രെയിനിന്റെ ആം ഒടിയുകയായിരുന്നു. തുടർന്ന് മരം ദിശതെറ്റി സമീപത്തെ കടയ്ക്കു മുകളിലേക്കു വീണു. കട തകർന്നെങ്കിലും ആളപായമില്ല.