x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ


Published: July 10, 2026 02:32 AM IST | Updated: July 10, 2026 02:32 AM IST

ക​ണ്ണൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ എം.​പി.​ റാ​ഷി​ദി​നെ​യാ​ണ് (28) ബം​ഗളൂ​രു​വി​ലെ ഒ​ളി​വു കേ​ന്ദ്ര​ത്തി​ൽനി​ന്ന് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ച​യ​ത്തി​ലാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്തു ക​ണ്ണൂ​രി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ലും എ​റ​ണാ​കു​ള​ത്തെ അ​പ്പാ​ർ​ട്മെ​ന്‍റി​ലുംവ​ച്ച് 2024 സെ​പ്റ്റം​ബ​ർ മു​ത​ൽ പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ചു വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ലെ​ത്തി ത​ന്ത്ര​പൂ​ർ​വം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ പേ​രി​ൽ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളും ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up