പ്രതീകാത്മക ചിത്രം
പാറശാല : റോഡരികിൽ ഒതുക്കി വച്ചിരിക്കുന്ന വാഹനങ്ങൾ മോഷ്ടിച്ച് വില്പന നടത്തുന്ന പ്രതികളെ പൊഴിയൂര് പൊലിസ് അതിവിദഗ്ധമായി പിടികൂടി. ആറ്റുപുറം സ്വദേശി ഉണ്ണി എന്ന വിളിപ്പേരുള്ള രമേശ്, പൂവാര് കരിങ്കുളം സ്വദേശിയായ ഹരികുമാര് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊഴിയൂര് പൊലിസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് എം.എസ്.അഖില്, ഗ്രേഡ് സബ് ഇന്സ്പെക്ടര് ഷമ്മി, സിപിഒ മാരായ വിഷ്ണു, ശരണ്, ഷാജന്, പ്രതാപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി ഇവര് പൊലിസിന്റെ രഹസ്യ നിരീക്ഷണത്തില് ആയിരുന്നു. പഴയ ഉച്ചക്കടയിലെ ആക്രി കടയില് നിന്നും മോഷ്ടിക്കപ്പെട്ട ബൈക്ക് കണ്ടെടുത്തു. പ്രതികളെ കോടതിയില് ഹാജരാക്കി.
Tags : bike theft NattuVishasham DistrictNews