x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം ന​ഷ്ട​മാ​യ​വ​ര്‍​ക്ക് തി​രി​ച്ചു​ന​ല്‍​കാ​ൻ ന​ട​പ​ടി വേ​ണം: ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍


Published: December 6, 2025 10:31 PM IST | Updated: December 6, 2025 10:31 PM IST

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ലാ ഡീ​ലേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ​ണം തി​രി​ച്ചു​ന​ല്‍​കാ​ൻ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 540 നി​ക്ഷേ​പ​ക​ര്‍​ക്കാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു പ​ണം ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും 70 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​വ​രി​ല്‍​ത്ത​ന്നെ മി​ക്ക​വ​രും തീ​വ്രരോ​ഗി​ക​ളു​മാ​ണ്.

നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ബാ​ങ്കി​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലും പോ​ലീ​സി​ലും നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഓ​ഡി​റ്റ് പ്ര​കാ​രം 60 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ല്‍ വ്യാ​ജ വാ​യ്പ​ക​ളും തി​രി​മ​റി​യും പ​ണാ​പ​ഹ​ര​ണ​വും സം​ഘ​ത്തി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ മു​ന്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ത്ത​ര​ക്കാ​രു​ടെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളി​ല്‍നി​ന്നു തു​ക ഈ​ടാ​ക്കി നി​ക്ഷേ​പ​ക​ര്‍​ക്കു തി​രി​കെ ന​ല്‍​ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Action Council nattuvisesham local news

Recent News

Corehub Up