മരക്കടവിലെ കാടുമൂടി കിടക്കുന്ന ക്വാറിക്കുളം.
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലങ്ങളായി ഉപയോഗരഹിതമായി കിടക്കുന്ന കരിങ്കൽ ക്വാറികളുടെ ചുറ്റും കാടുമൂടി കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പരാതി. ഇത്തരം ക്വാറികൾക്ക് സമീപമുള്ള കാടുകൾ വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മരക്കടവിലെ റോഡിനോട് ചേർന്ന് ക്വാറി കാടുമുടി കിടക്കുന്നതിനാൽ കർണാടകയിലെ വനമേഖലയിൽ നിന്നെത്തുന്ന വന്യജീവികൾ ക്വാറികുളം സ്ഥിതിചെയ്യുന്ന മേഖലയിൽ കേന്ദ്രീകരിക്കുന്നതും പതിവായി മാറി.
അടിയന്തരമായി പ്രവർത്തനരഹിതമായ ക്വാറികളുടെ പരിസരത്തുള്ള കാടുകൾ വെട്ടിനീക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പുലിയിറങ്ങി മൂന്ന് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു.
Tags : Local News Nattuvishesham Wayanad