x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​ത്യ​ൻ പു​തു​ത​ല​മു​റ​യ്ക്ക് പാ​ഠ​പു​സ്ത​കം: കെ.​സി. വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്ക്
Published: September 6, 2026 10:13 PM IST | Updated: September 6, 2026 10:13 PM IST

ആദിത്യന്‍റെ വീടിന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം

ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന​ത​ല പു​ര​സ്‌​കാ​രം നേ​ടി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി ആ​ദി​ത്യ​ൻ പു​തു​ത​ല​മു​റ​യ്ക്ക് അ​നു​ക​രി​ക്കാ​വു​ന്ന മാ​തൃ​ക​യും പാ​ഠ​വു​മാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു. ആ​ദി​ത്യ​ന് കൃ​ഷിമ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന് നി​ർ​മിക്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും ശാ​സ്ത്രീ​യ കൃ​ഷിരീ​തി​ക​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന കൃ​ഷിവ​കു​പ്പി​ന്‍റെ ക​തി​ര് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റെ പ്രോ​ത്സാ​ഹി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ആ​ദി​ത്യ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. വീ​ട് ആ​റുമാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ത്തെ കൃ​ഷിവ​കു​പ്പി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദി​ത്യ​ൻ വ​ലി​യ പ്ര​ചോ​ദന​മാ​ണെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. എ​ന്താ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​ദി​ത്യ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ അ​ഗ്രി​ക്ക​ൾ​ച്ച​ർ പ​ഠി​ച്ച് ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​കാ​ൻ അ​ഗ്ര​ഹി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു. അ​ത് പു​തു​ത​ല​മു​റ​യ്ക്കു​ള്ള സ​ന്ദേ​ശ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക​ദി​നാ​ഘോ​ഷച്ച​ട​ങ്ങി​ലാ​ണ് കൃ​ഷിമ​ന്ത്രി ടി. ​സി​ദ്ദി​ഖ് ആ​ദി​ത്യ​ന് വീ​ട് നി​ർ​മിച്ചു​ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ചേ​ർ​ത്ത​ല അ​രീ​പ്പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​ൻ അ​ജ​യ​ൻ-​സ​ജി​ത ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ്.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ ഒ​റ്റ​മു​റി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​ത്യ​ൻ 44 സെ​ന്‍റ് സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി​യും 20 സെ​ന്‍റ് പാ​ട്ട​ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി, ആ​ട്, കോ​ഴി, താ​റാ​വ്, പ​ശു വ​ള​ർ​ത്ത​ൽ എ​ന്നി​വ​യും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്നു.

ആ​ദി​ത്യ​ന്‍റെ വീ​ടെ​ന്ന സ്വ​പ്ന​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെതു​ട​ർ​ന്നാ​ണ് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. മ​ന്ത്രി ന​ൽ​കി​യ വാ​ഗ്ദാ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വീ​ടി​ന്‍റെ നി​ർ​മാണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചേ​ർ​ത്ത​ല അ​രീ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യു​ള്ള സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്.

Tags : new generation NattuVishasham DistrictNews

Recent News

Corehub Up