x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി ആ​നൂ​കൂ​ല്യ​ങ്ങ​ൾ ഇ​നി ഡി​ജി​റ്റ​ൽ ഫ്ലാ​റ്റ് ഫോം ​വ​ഴി


Published: July 9, 2026 11:13 PM IST | Updated: July 9, 2026 11:13 PM IST

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ തിര​ക്കോ​ട് തി​ര​ക്ക്

രാ​മ​ങ്ക​രി: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട സോ​ഫ​റ്റ്‌വെയ​റു​ക​ളി​ൽ അ​ത​ത് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​യ​മം ക​ർ​ശ​ന​മാ​ക്കിത്തു​ട​ങ്ങി​യ​തോ​ടെ ഒ​ന്പ​തോ​ളം വ​രു​ന്ന സോ​ഫ്റ്റു​വെ​യ​റു​ക​ൾ​ക്ക് മു​ന്പി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ത്തി​യി​രുന്ന് ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടു​ന്നു. അ​ടി​സ്ഥാ​ന​വി​വ​ര​ങ്ങ​ൾ ഓ​രോ സോ​ഫ്റ്റു​വെ​യ​റു​ളി​ലും വീ​ണ്ടും വീ​ണ്ടൂം ആ​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു എ​ന്നു മാ​ത്ര​മ​ല്ല ഒ​രേ സ​മ​യം വി​വി​ധ ഓ​ഫീ​സു​ക​ൾ ക​യ​റിയി​റ​ങ്ങേ​ണ്ടിവ​രു​ന്ന​തും ഇ​വ​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ​ന്നു പ​റ​യാം.

സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ഏ​കീ​കൃ​ത കാ​ർ​ഷി​ക ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം-​ക​തി​ർ. ദേ​ശീയ​ത​ല​ത്തി​ൽ-അ​ഗ്രി​സ്റ്റാ​ക്. സ​ബ്സി​ഡി നി​ര​ക്കി​ൽ വ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ- ഫ്രെ​യിം വ​ർ​ക്ക് ഫോ​ർ ഫെ​ർ​ട്ടി​ലൈ​സ​ർ സെ​യി​ൽ​സ്. കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ സ​ബ്സി​ഡി​ക്ക്-​എ​സ്എം​എ​എം. വ​രു​മാ​ന സ​ഹാ​യ​ത്തി​ന്-​പി​എം കി​സാ​ൻ. നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്-​പാ​ഡി പ്രൊ​ക്കു​വ​ർ​മെ​ന്‍റ്. മ​ണ്ണുപ​രി​ശോ​ധ​ന​യ്ക്ക്-​സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​ങ്ങ​നെ നീ​ണ്ടു​പോ​കും സോ​ഫ്റ്റു​വെ​യ​റു​​ക​ളു​ടെ എ​ണ്ണം. ഓ​രോ​ന്നി​ലും പേ​ര്, മേ​ൽ​വി​ലാ​സം, ആ​ധാ​ർ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട്, ഭൂവി​വ​ര​ങ്ങ​ൾ, വി​ളവി​വ​ര​ങ്ങ​ൾ എ​ല്ലാം ആ​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തി​നെ​ല്ലാം വ്യ​ത്യ​സ്ത പ​രി​ശോ​ധ​ന​ക​ളും വ്യ​ത്യ​സ്ത ഓ​ഫീ​സു​ക​ളുംകൂ​ടി​യാ​യ​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

അ​തി​നാ​ൽ നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ഏ​കി​ക​രി​ക്കാ​നും വ​ൺ ഫാ​ർ​മ​ർ വ​ൺ ഡി​ജി​റ്റ​ൽ ഐ​ഡ​ന്‍റി​റ്റി എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് മാ​റാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. വാ​ർ​ഷി​ക ക​ല​ണ്ട​റി​ൽ മാ​സ​ങ്ങ​ളു​ടെ താ​ളു​ക​ൾ മ​റി​ച്ച് ഞാ​റ്റു​വേ​ല​ക​ൾ നോ​ക്കി വി​ജ​യ​ക​ര​മാ​യി കൃ​ഷി​യി​റ​ക്കു​ക​യും വി​ള​വെ​ടു​ക്കു​ക​യും ചെ​യ്തു​വ​ന്ന പ​ര​ന്പ​രാ​ഗ​ത കൃ​ഷിരീ​തി ശീ​ലി​ച്ചു​വ​ന്ന ഇ​വ​ർ പെ​ട്ടെന്ന് ക​ംപ്യൂ​ട്ട​ർ മു​ത​ൽ ഐ​ഫോ​ൺ വ​രെ അ​ട​ങ്ങു​ന്ന ഡി​ജി​റ്റ​ൽ അ​റി​വു​ക​ൾകൂ​ടി സ്വാ​യ​ത്ത​മാ​ക്കി​യാ​ലേ ഇ​നി കൃ​ഷി​യി​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​കൂ എ​ന്ന​ത് ചി​ല​ർ​ക്കെ​ങ്കി​ലും വ​ലി​യ പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up