x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂറു ശ​ത​മാ​നം എ​ഐ സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് എ​ഐ-​ഐ​ക്യം; മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തുടക്കം കുറിച്ചു

വെബ് ഡെസ്ക്
Published: July 25, 2026 11:28 PM IST | Updated: July 25, 2026 11:28 PM IST

ഐ​ടി-​വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തുടക്കം കുറിക്കുന്നു.

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ നൂ​റു ശ​ത​മാ​നം എ​ഐ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആരംഭിച്ച എ ഐ ഐ​കത്തിനു (Artificial Intelligence in Kaduthuruthy Advancement Mission) ഐ​ടി-​വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തുടക്കം കുറിച്ചു. ഐ​ടി സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​ന്‍ അ​ല​ന്‍ ആ​ന്‍റ​ണി​യു​ടെ ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​ജോ​സ​ഫ് സ​ണ്ണി കു​ന്ന​ശേരി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ ര​ണ്ട് ക്ലാ​സു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. വീ​ട്ട​മ്മ​മാ​ര്‍, ക​ര്‍​ഷ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര​ട​ക്കം സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്കും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.

എ​ഐ ടൂ​ളു​ക​ള്‍ നി​ത്യ​ജീ​വി​ത​ത്തി​ലും ചെ​റു​കി​ട ബി​സി​ന​സു​ക​ളി​ലും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന് ഇ​തി​ലൂ​ടെ പ​ഠി​പ്പി​ക്കു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ന്ന​തി​നൊ​പ്പം എ​ഐ​യു​ടെ ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളും കൃ​ത്യ​മാ​യി വേ​ര്‍​തി​രി​ച്ചു മ​ന​സിലാ​ക്കി​ കൊ​ടു​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

എ​ഐ ടൂ​ളു​ക​ള്‍ എ​ങ്ങ​നെ പ​ഠ​ന​ത്തി​നും ജോ​ലി​ക്കും സ​ര്‍​ഗാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കാ​ണി​ച്ചു​ത​രു​ന്ന​തി​നൊ​പ്പം വ്യാ​ജ വി​വ​ര​ങ്ങ​ള്‍, സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍, ഡീ​പ്‌​ ഫെ​യ്ക്ക് തു​ട​ങ്ങി​യ എ​ഐ​യു​ടെ മ​റ​വി​ലു​ള്ള അ​പ​ക​ട​ങ്ങ​ളെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന കൃ​ത്യ​മാ​യ ഡി​ജി​റ്റ​ല്‍ ജാ​ഗ്ര​ത​യും അ​വ​ബോ​ധ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ക​ര്‍​ന്നു​ന​ല്‍​കും.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തനി​ല​വാ​ര​വും തൊ​ഴി​ല്‍​ സാ​ധ്യ​ത​ക​ളും ഉ​യ​ര്‍​ത്തി ക​ടു​ത്തു​രു​ത്തി​യെ ഇ​ന്ത്യ​യി​ലെത​ന്നെ ആ​ദ്യ​ത്തെ സ​ന്പൂർണ എഐ സാ​ക്ഷ​ര​താ മ​ണ്ഡ​ല​മാ​യി മാ​റ്റി​യെ​ടു​ക്കു​ക​യെ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Tags : NattuVishasham DistrictNews

Recent News

Corehub Up