x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ക്കോ​ട്-​പാ​ത്ത​ൻ​പാ​റ-​നാ​രാ​യ​ങ്ക​ല്ല്-​അ​മ​ല​ഗി​രി-​ഇ​രു​ട്ടി റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി

വെബ് ഡെസ്ക്
Published: August 6, 2026 01:32 AM IST | Updated: August 6, 2026 01:34 AM IST

ആ​ല​ക്കോ​ട്-​പാ​ത്ത​ൻ​പാ​റ-​നാ​രാ​യ​ങ്ക​ല്ല്-​അ​മ​ല​ഗി​രി-​ഇ​രു​ട്ടി റോ​ഡ് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യ നി​ല​യി​ൽ.

ക​രു​വാ​ഞ്ചാ​ൽ: വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ല​ക്കോ​ട്-​പാ​ത്ത​ൻ​പാ​റ-​നാ​രാ​യ​ങ്ക​ല്ല്-​അ​മ​ല​ഗി​രി-​ഇ​രു​ട്ടി റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന ഈ ​പ്ര​ധാ​ന റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത് വ​ലി​യ കു​ഴി​ക​ളാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​ത്. കു​ഴി​ക​ൾ വെ​ട്ടി​ച്ച് വാ​ഹ​നം ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലാ​ണു ക​ലാ​ശി​ക്കു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഈ ​ത​ക​ർ​ന്ന റോ​ഡ് വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ടാ​റിം​ഗ് പൂ​ർ​ണ​മാ​യി ഇ​ള​കി​മാ​റി ക​ല്ലു​ക​ൾ പു​റ​ത്തു​വ​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്നി​ട്ടു​മു​ണ്ട്.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഈ ​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന പ​രാ​തി. പ​ല​ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും വാ​ഗ്ദാ​ന​ങ്ങ​ൾ അ​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് റോ​ഡ് പൂ​ർ​ണ​മാ​യി റീ-​ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : Nattuvishesham DistrictNews DeepikaNews Road

Recent News

Corehub Up