x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്‌​ഘാ​ട​നം കാ​ത്ത് ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം

വെബ് ഡെസ്ക്
Published: November 24, 2026 10:50 PM IST | Updated: November 24, 2026 10:50 PM IST

അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം.

മാ​ങ്കാം​കു​ഴി: അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കേ വെ​ൺ​മ​ണി, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട വെ​ൺ​മ​ണി പ​ടി​ഞ്ഞാ​റെ​തു​രു​ത്തി നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം നി​ർ​മി​ച്ച​ത്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ലും പ​രാ​തി​ക​ളി​ല്ലാ​തെ അ​തി​വേ​ഗ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് പാ​ലം​വി​ഭാ​ഗം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

15.84 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണച്ചെല​വ്. അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ ടാ​റിം​ഗും ക്രാ​ഷ് ബാ​രി​യ​ർ, ട്രാ​ഫി​ക് സി​ഗ്ന​ൽ, മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. 26 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മൂ​ന്നു സ്പാ​നു​ക​ളും 12.5 മീ​റ്റ​ർ നീ​ള​ത്തി​ൽ 11 സ്പാ​നു​ക​ളു​മു​ണ്ട്. 215.5 മീ​റ്റ​ർ നീ​ള​വും ഒ​രു​വ​ശ​ത്ത് ന​ട​പ്പാ​ത​യും 7.50 മീ​റ്റ​ർ കാ​ര്യേ​ജ് പാ​ത​യു​മു​ൾ​പ്പെ​ടെ 9.75 മീ​റ്റ​ർ വീ​തി​യു​മു​ണ്ട് ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കേ​യു​ള്ള ഏ​ഴാ​മ​ത്തെ പാ​ല​മാ​ണ് ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം.

Tags : Chakkulathukadavu Bridge Nattuvishesham DistrictNews

Recent News

Corehub Up