ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടന്ന ജ്വാല 2026 കലാമേള ഭദ്രാസന മെത്രാപ്പോലീത്തഏബ്രഹാം മാര്‍ എപ്പിഫാനിയോ
മാവേലിക്കര: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ യുവജനങ്ങളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ജ്വാല 2026 കലാമേള സംഘടിപ്പിച്ചു.
മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. റിജോ എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്, ഫാ. മനോജ് മാത്യു, ഷിജി കോശി, ഫാ. അജി ഗീവര്‍ഗീസ്, ഫാ. ജോയ്സ് വി. ജോയ്, ഫാ. തോമസ് പുന്നൂസ്, ഫാ. മനീഷ് മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം വിനു ഡാനിയേല്‍, ജനറല്‍ സെക്രട്ടറി നിബിന് നല്ലവീട്ടില്‍, ട്രഷറര്‍ എബിന് ബേബി, കണ്‍വീനര്‍ സുബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
18 യൂണിറ്റുകളില്‍നിന്നായി 180ല്‍പരം പ്രതിഭകള്‍ മാറ്റുരച്ച മേളയില്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനവും പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം രണ്ടാം സ്ഥാനവും കുന്നം സെന്റ് ജോര്‍ജ് യുവജനപ്രസ്ഥാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.