മരിയാപുരത്ത് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം പ്രീസ്റ്റ് ഇന്‍ -ചാര്‍ജ് ഫാ. ബിബിന്‍ കക്കാപറമ്പില് ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: കേരളത്തിലെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഏക പ്രതീക്ഷയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നഷ്ടപ്പെട്ടുപോയ വിശ്വാസ്യതയും പ്രതിച്ഛായയും വീണ്ടെടുക്കാന്‍ ഉതകുന്ന സുതാര്യവും ഫലപ്രദവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
കമ്മീഷന് നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പരീക്ഷകളില്‍ നടന്നതായി വെളിപ്പെട്ടിട്ടുള്ള തിരിമറികള്‍ ഏറെ അധ്വാനിച്ചു പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളോട് കാട്ടുന്ന കൊടിയ വഞ്ചനയാണ്.
കുടുംബ ബജറ്റിന്റെ സിംഹഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവിടുന്ന കേരള സമൂഹം, മികച്ചവരെ കണ്ടെത്തി അംഗീകരിക്കാനും നിയമിക്കാനുമുള്ള സുതാര്യ സംവിധാനമായിട്ടാണ് പിഎസ് സിയെ നോക്കിക്കാണുന്നതെന്ന് മനസിലാക്കി, ഈ സംവിധാനത്തെ അഴിമതി വിമുക്തമാക്കാനും പുനഃസംഘടിപ്പിക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നന്നായി പഠിച്ച് റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടിയാലും നിയമനം ലഭിക്കാന്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുക കൂടി ചെയ്യണം എന്ന് വരുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.
കത്തോലിക്ക കോണ്‍ഗ്രസിന്റെ മരിയാപുരം യൂണിറ്റിലേക്ക് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്ത റൂബി സജി, ബിന്ദു തോമസ് എന്നിവരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
മരിയാപുരം പള്ളി പ്രീസ്റ്റ് ഇന്‍ -ചാര്‍ജ് ഫാ. ബിബിന്‍ കക്കാപറമ്പില് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വി.ഡി. ജോസ്, സാലിമ്മ മാത്യു, സൂസമ്മ വര്‍ഗീസ്, സാലൂ റോയി, സി.സി. ജോസ്, ജോസ് ജോസഫ്, ജോസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Forced to take to the streets despite having a rank Nattuvishesham DistrictNews