x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: November 24, 2026 10:44 PM IST | Updated: November 24, 2026 10:44 PM IST

ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന ഭ​ക്ത​ര്‍.

എ​ട​ത്വ: വൃ​ശ്ചി​ക മാ​സ​ത്തി​ലെ കാ​ര്‍​ത്തി​ക പൊ​ന്‍​പു​ല​രി​യി​ല്‍ കൈ​യില്‍ പൂ​ജാ​ദ്ര​വ്യ​ങ്ങ​ളും നാ​വി​ല്‍ ദേ​വീ സ്തു​തി​ക​ളു​മാ​യി ഇ​ഷ്ട​വ​ര​ദാ​യ​ണി​ക്ക് പൊ​ങ്കാ​ല നേ​ദി​ച്ച് അം​ഗ​ന​മാ​ര്‍. സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് സാ​യൂ​ജ്യം നേ​ടി​യ​ത്. പൊ​ങ്കാ​ല ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​ണ് ഭ​ക്ത​ര്‍ ച​ക്കു​ള​ത്തു​കാ​വി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് 80 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പൊ​ങ്കാ​ല ക​ല​ങ്ങ​ള്‍ നി​ര​ന്നു. ത​ക​ഴി-​തി​രു​വ​ല്ല-​കോ​ഴ​ഞ്ചേ​രി, ചെ​ങ്ങ​ന്നു​ര്‍-​പ​ന്ത​ളം, എ​ട​ത്വ-​മു​ട്ടാ​ര്‍, നീ​രേ​റ്റു​പു​റം-​കി​ട​ങ്ങ​റ, പൊ​ടി​യാ​ടി-​മാ​ന്നാ​ര്‍- മാ​വേ​ലി​ക്ക​ര, എ​ട​ത്വ-​ഹ​രി​പ്പാ​ട് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലും പൊ​ങ്കാ​ല അ​ടു​പ്പു​ക​ള്‍ നി​ര​ന്നു.എ​ട​ത്വ: വൃ​ശ്ചി​ക മാ​സ​ത്തി​ലെ കാ​ര്‍​ത്തി​ക പൊ​ന്‍​പു​ല​രി​യി​ല്‍ കൈ​യില്‍ പൂ​ജാ​ദ്ര​വ്യ​ങ്ങ​ളും നാ​വി​ല്‍ ദേ​വീ സ്തു​തി​ക​ളു​മാ​യി ഇ​ഷ്ട​വ​ര​ദാ​യ​ണി​ക്ക് പൊ​ങ്കാ​ല നേ​ദി​ച്ച് അം​ഗ​ന​മാ​ര്‍. സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് സാ​യൂ​ജ്യം നേ​ടി​യ​ത്.

പൊ​ങ്കാ​ല ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​ണ് ഭ​ക്ത​ര്‍ ച​ക്കു​ള​ത്തു​കാ​വി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് 80 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പൊ​ങ്കാ​ല ക​ല​ങ്ങ​ള്‍ നി​ര​ന്നു. ത​ക​ഴി-​തി​രു​വ​ല്ല-​കോ​ഴ​ഞ്ചേ​രി, ചെ​ങ്ങ​ന്നു​ര്‍-​പ​ന്ത​ളം, എ​ട​ത്വ-​മു​ട്ടാ​ര്‍, നീ​രേ​റ്റു​പു​റം-​കി​ട​ങ്ങ​റ, പൊ​ടി​യാ​ടി-​മാ​ന്നാ​ര്‍- മാ​വേ​ലി​ക്ക​ര, എ​ട​ത്വ-​ഹ​രി​പ്പാ​ട് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലും പൊ​ങ്കാ​ല അ​ടു​പ്പു​ക​ള്‍ നി​ര​ന്നു.ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാല്യദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും 9.30ന് ​വി​ളി​ച്ചുചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. 10.15ന് ​ക്ഷേ​ത്ര മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ദേ​വി​യെ ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍നി​ന്ന് എ​ഴു​ന്ന​ള്ളി​ച്ച് പൊ​ങ്കാ​ല പ​ണ്ഡാ​ര അ​ടു​പ്പി​ന് സ​മീ​പം എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍നി​ന്നും മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​ക​ര്‍​ന്ന ദീ​പം പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​ര്‍​ന്ന​തോ​ട പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ല്‍ നി​ന്ന് ഭ​ക്ത​ര്‍ നേ​ദ്യ അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ ​പ​ക​ര്‍​ത്തി. ഇ​തോ​ടെ പ്ര​ദേ​ശം യാ​ഗ​ഭൂ​മി​യാ​യി മാ​റി.  

 ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രാ​ണ് പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​ത്. പൊ​ങ്കാ​ല​യ്ക്ക് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഭ​ക്ത​ജ​ന​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ​ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ്, വാ​ള​ന്‍റിയേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ ബി​നു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഭ​ക്ത​ര്‍ നി​വേ​ദ്യം പാ​ക​പ്പെ​ടു​ത്തി​യ​തി​നുശേ​ഷം അ​ഞ്ഞൂ​റി​ല്‍പ​രം വേ​ദ പ​ണ്ഡി​ത​ന്‍​മാ​രു​ടെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ ദേ​വി​യെ 51 ജീ​വ​ത​ക​ളി​ലാ​യി എ​ഴു​ന്നു​ള്ളി​ച്ച് ഭ​ക്ത​ര്‍ ത​യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ച്ചു. പൊ​ങ്കാ​ല നേ​ദ്യ​ത്തി​നു ശേ​ഷം പ്ര​സി​ദ്ധ​മാ​യ ദി​വ്യാ​ഭി​ഷേ​ക​ത്തി​ലും ഉ​ച്ച​ദീ​പാ​രാ​ധ​ന​യി​ലും പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് ഭ​ക്ത​ര്‍ മ​ട​ങ്ങി​യ​ത്. 

3000 ഓ​ളം ക്ഷേ​ത്ര വോ​ള​ന്‍റിയേ​ഴ്‌​സി​ന്‍റെയും പൊ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ങ്കാ​ല സ്ഥ​ല​ങ്ങ​ളി​ല്‍ സു​ര​ക്ഷ ക്ര​മീ​ക​ര​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഭാ​ര​തീ​യ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ന്‍റെയും തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെയും നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വൈ​ദ്യ​സ​ഹാ​യ​വും സൗ​ജ​ന്യ​മ​രു​ന്ന് വി​ത​ര​ണ​വും ന​ല്‍​കി. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. 

Tags : Chakkulathukavu Pongala Nattuvishesham DistrictNews

Recent News

Corehub Up